ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ നേതൃത്വം തുടരും.

ഒമാൻ: ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്ററിന്റെ 2024-2025 വർഷത്തെ ജനറൽ ബോഡി യോഗം ഏപ്രിൽ 11 നു നടന്നു. ഈ യോഗത്തിൽ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിക്കുകയും 2025 – 26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. ബ്രദർ തോമസ് ഫിലിപ്പിന്റെ (റോയി) നേതൃത്വത്തിലുള്ള 18 അംഗ സമതിയ്ക്ക് ഒരു വർഷം കൂടി തുടരാൻ ജനറൽബോഡി അനുമതി നൽകി. വൈസ് പ്രസിഡന്റുമാരായി പാസ്റ്റർ ഷാജി കോശി വൈദ്യൻ (പ്രോജക്ട് ) പാസ്റ്റർ വർഗീസ് മാത്യു (മീഡിയ) എന്നിവരും, സെക്രട്ടറിയായി ലുലു ടി ജോണും, ജോയിന്റ് സെക്രട്ടറിമാരായി സൂസൻ ഷാജി പാലാക്കാമണ്ണിൽ (പ്രൊജക്റ്റ്) എഡിസൺ ബി ഇടയ്ക്കാട് (മീഡിയ), ട്രഷററായി ബിജിൽ എം രാജനും തെരഞ്ഞെടുക്കപ്പെട്ടു.

പ്രാർത്ഥന വിഭാഗമായ അപ്പർ റൂമിന്റെ ചുമതലക്കാരനായി പാസ്റ്റർ മോട്ടി ജേക്കബും ജോയിന്റ് കോഡിനേറ്ററായി ജീബ വിനോദും നിയോഗിതരായി. സാമൂഹിക സേവന വിഭാഗമായ ശ്രദ്ധയുടെ കോർഡിനേറ്ററായി റോണി ജോർജ് യോഹന്നാൻ, ഫെയ്ത്ത് എബ്രഹാം (ഇവാഞ്ചലിസം കോഓർഡിനേറ്റർ), എബി ജോൺ (ക്വയർ ലീഡർ), എബി സി തോമസ് (ജോയിന്റ് ക്വയർ ലീഡർ), ലിബിൻ ബെന്നി (ഇഗ്നൈറ്റർ) എന്നിവരാണ് മറ്റു ചുമതലക്കാർ. പാസ്റ്റർ നിംസൻ കുര്യൻ വർഗീസ്, പാസ്റ്റർ സനൽ കുമാർ, ബ്രദർ ജിനു ജോയി, ബ്രദർ അനിൽ എബ്രഹാം എന്നിവർ എക്സിക്യൂട്ടീവ് മെബർമാരാണ്.

പ്രസിഡന്റ് തോമസ് ഫിലിപ്പിന്റെ അധ്യക്ഷതയയിലാണ് പൊതുയോഗ നടപടികൾ ആരംഭിച്ചത്. 2024-2025 വർഷത്തെ വാർഷിക പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ലുലു ടി ജോണും വാർഷിക കണക്ക് ട്രഷറർ ബിജിൽ എം രാജനും അവതരിപ്പിച്ചു. കഴിഞ്ഞ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകൃതിക്ഷോഭം നേരിട്ട വയനാട് ചൂരൽ മലയിൽ ശ്രദ്ധേയമായാ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് നടത്തിയത്. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾക്കു ജനറൽ കൗൺസിൽ പ്രധിനിധി സ്റ്റാൻലി സാം എബ്രഹാം നേതൃത്വം നൽകി. പ്രസിഡന്റായി തെരഞ്ഞെടുക്കപെട്ട തോമസ് ഫിലിപ്പ് ദീർഘകാല ഒമാൻ പ്രവാസിയും ഒമാൻ പെന്തക്കോസ്തൽ അസംബ്ലി കൗൺസിൽ മെമ്പറും ആണ്. സെക്രട്ടറി ലുലു ടി ജോൺ എഴുത്തുകാരനും സംഘാടകനും ഹോളി സ്പിരിറ്റ് റിവൈവൽ സഭ അംഗവുമാണ്. ട്രഷറർ ബിജിൽ എം രാജൻ കൗൺസിലറും കുട്ടികൾക്കിടയിലെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയനാണ്.
2025 – 26 വർഷത്തെ പ്രവർത്തനങ്ങൾ ജൂൺ 16ന് തുടക്കം കുറിക്കും. ക്രൈസ്തവ എഴുത്തുപുര ജനറൽ വൈസ് പ്രസിഡന്റ് സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ ഉദ്ഘാടനം നിർവഹിക്കും. യുവ പ്രഭാഷകനും പെന്തക്കോസ്ത് യുവജന സംഘടനയുടെ പ്രസിഡന്റുമായ പാസ്റ്റർ ഷിബിൻ സാമുവേൽ മുഖ്യാതിഥിയാകും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.