അഖിലേന്ത്യാ പെന്തകോസ്ത് ഐക്യവേദി (എ പി എ ) യുടെ പുതിയ ഭരണസമിതി നിലവിൽ വന്നു.

തിരുവനന്തപുരം: 2025 മേയ് 26-ാം തിയ്യതി കണ്ടല UGMl സഭാഹാളിൽ വെച്ച് APA- യുടെ ഉപരിതല കമ്മിറ്റികളുടെ തെരഞ്ഞടുപ്പ് വളരെ അനുഗ്രഹമായി നടത്തപ്പെട്ടു. 51 അംഗ നാഷണൽ കമ്മിറ്റിയും, 17 അംഗങ്ങളുടെ ചീഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയും, 9 ബോർഡുകളും,
ഐക്യ ശബ്ദം എഡിറ്റേറിയൽ ബോർഡും കമ്മിറ്റിയും, 25-അംഗ കേരള സംസ്ഥാന കമ്മിറ്റിയും, 21-അംഗ വിമൻസ് വിംഗ് കമ്മിറ്റിയും, 11-അംഗങ്ങളുടെ യൂത്ത് വിംഗ് കമ്മിറ്റിയും,23 അംഗങ്ങളുടെ തിരുവനന്തപുരം ജില്ല കമ്മിറ്റിയും. ഫൗണ്ടർ ചെർമാൻ റവ.കെ.പി.ശശിയുടെ നേതൃത്വത്തിൽ തെരഞ്ഞടുക്കപ്പെട്ടു.

News Middle Advt Banner

APA യെ കുറിച്ച് വളരെ വിശദമായി പൊളിറ്റിക്കൽ സെക്രട്ടറി റവ. രഞ്ജിത്ത് തമ്പി സംസാരിച്ചു, ജനറൽ സെക്രട്ടറി APA ഭരണഘടന വായിച്ചു നേതൃത്വം നൽകി. ലീഗൽ ചെയർമാനും, മറ്റ് ചീഫ് എക്സിക്യൂട്ടീവ് ഭാരവാഹികളും , വിവിധ ജില്ലയിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു. ചെയമാനായി റവ. കെ.പി. ശിശി, വൈസ് ചെയർമാനായി റവ. ചാക്കോ ദേവശ്യ, ജനറൽ പ്രസിഡൻ്റായി റവ. മത്തായി പുന്നൂസ്, ജനറൽ സെക്രട്ടറിയായി റവ. ക്രിസ്ത്യൻ ജോൺ, ട്രഷററായി റവ. റെജി മാമ്മൻ എന്നിവരും കേരള സ്റ്റേറ്റ് രക്ഷാധികാരിയായി റവ. ചാൾസ് ഗുണശീലൻ, പ്രസിഡൻ്റായി റവ. ഷിമോൻ എം. ഷൈൻ, സെക്രട്ടറിയായി പാ.സണ്ണി തൊളിക്കോട്, ട്രഷററായി പാ.ശിശുപാലൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

വിമൻസ് വിംഗ് കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ രക്ഷാധികാരിയായി Sis.സുജാത ശശി, പ്രസിഡൻ്റായി Sis..രാജി സ്റ്റാൻലി, വർക്കിംഗ് പ്രസിഡൻ്റായി Sis.മീന പ്രഭ സെക്രട്ടറിയായി Sis.സുനിത. സി. ജോൺ, ട്രഷററായി Sis.മഞ്ജു റോയി എന്നിവരും പാ. സന്തോഷ് L, പാ.വൈശാഖ് R , പാ . ജേക്കബ് ജോയി, ഇവാ. ആൽ ഫ്രഡ് ബെഞ്ചമിൻ ജോൺ എന്നിവർ യഥാക്രമം സ്റ്റേറ്റ് യൂത്ത് വിംഗ് രക്ഷാധികാരി , പ്രസിഡൻ്റ്, സെക്രട്ടറി, ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു. പ്രസ്തുത കമ്മിറ്റികളുടെ കാലാവധി 2 വർഷമാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading