നിലയ്ക്കാത്ത പ്രാർത്ഥനയിൽ പതിനാല് ദിവസം ഗ്ലോബൽ ഫാസ്റ്റിംഗ് പ്രയർ ജൂൺ ഒന്ന് മുതൽ

വാർത്ത: ഷാജൻ ജോൺ ഇടയ്ക്കാട്

എ.ജി. മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന തുടർമാന ഓൺലൈൻ പ്രാർത്ഥനയായ റിവൈവൽ പ്രയറിൽ ജൂൺ ഒന്ന് മുതൽ പതിനാല് വരെ ഗ്ലോബൽ ഫാസ്റ്റിംഗ്‌ പ്രയർ നടത്തുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമായ സൂമിൽ നടക്കുന്ന പ്രാർത്ഥനയിൽ ദിവസവും രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും വൈകിട്ട് എട്ട് മുതൽ പത്ത് വരെയുമാണ് പ്രത്യേക സെഷനുകൾ ക്രമീകരിച്ചിരിക്കുന്നത്. വൈകിട്ട് എട്ട് മുതൽ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ടി.ജെ. സാമുവേൽ, കെ.ജെ. മാത്യു, ഐസക് വി.മാത്യു, തോമസ് ഫിലിപ്പ്, ജോർജ് പി. ചാക്കോ, അലക്സ് ജോർജ്,പ്രഭ ടി.തങ്കച്ചൻ, റെജി മാത്യു, ബിജു.സി.എക്സ്, ആർ.എസ്.വിജയ്, ജേക്കബ് ജോർജ്, സുധീർ കുറുപ്പ്, രാജ് മോഹൻ, റെജി ടി. മാത്യു എന്നിവർ പ്രസംഗിക്കും. പാസ്റ്റർമാരായ ഷാജൻ ജോൺ ഇടയ്ക്കാട്, ഇസഡ്.എബ്രഹാം, റെജി ജോർജ്, ജിനോ വി.കുര്യൻ, ബിജു പി.എസ്, ഷോജി കോശി, ഷാബു ജോൺ, സുനിൽദാസ്, റോയി വർഗീസ്, സെബാസ്റ്റ്യൻ തോമസ്, സഖറിയ എബ്രഹാം, ബിനു വി.എസ്, അജി.കെ.ജോൺ, ജോമോൻ കുരുവിള എന്നിവർ അദ്ധ്യക്ഷത വഹിക്കും. ബിനു ചാരുത, സാംസൺ ജോണി, അജീഷ് ജേക്കബ്, ഇമ്മാനുവൽ എസ്.തോമസ്, ബഥേൽ എ.ജി.ക്വയർ വ്ലാത്താങ്കര, ടോം തോമസ് ഫിലിപ്പ്, ബിജോ ജി.ബാബു ബഹ്റിൻ, കരിസ്മ വോയിസ്, ബ്ലെസൻ തോമസ് യു.കെ, ഹെബ്രോൻ എ ജി.ക്വയർ അയർക്കുന്നം, ബിൻസി ബിബിൻ ദുബായ്, അനീഷ് കെ.ജോസ്, ബ്രൈറ്റ്ലി ബിനോയ് കല്ലറ, ജാക്സൺ അയർലൻഡ് തുടങ്ങിയവർ ഗാനശുശ്രൂഷ നയിക്കും. പകൽ യോഗങ്ങളിൽ സാൻ്റി കെ.കോശി ഹൈദരാബാദ്, അലക്സ് ജോർജ് രാജസ്ഥാൻ, ആർ.വി. ജോയി, സോജി സാംസൺ, ജോസ് മത്തായി, ദീനാ സാം, തോമസ് മത്തായി, ഷിബു പുനലൂർ, ഡി.കുമാർ ദാസ്, ബേബി ജോൺസൻ,കെ.സി.കുര്യാക്കോസ്, വർഗീസ് പത്രോസ്, റെജി ശൂരനാട് എന്നിവർ ശുശ്രൂഷിക്കും. അനീഷ് എം.കെ. ഡൽഹി, ഹെപ്സി ജോസ്, ബി.കെ.സാൻ്റോ, ഡോ.രമ്യ അജി, ഷീല റോയി, മേരിക്കുട്ടി ജോയി, റാണി സിജു, സുനിൽ കുമാർ, ഇസഡ്.എബ്രഹാം എന്നിവർ നേതൃത്വം നല്കും.ബിജോ ജി.ബാബു, ജിറ്റി ജോൺ, സീംബ്ലൂ അജോ,പ്രവീൺ ആൽബി, ഗ്ലോറിയ വർഗീസ്, ജോജി തോമസ്, ആഷാ സുനിൽ, മാത്യു ബഥേൽ, സൂസൻ ഷാജി, ബിപിൻ പോൾ, അനിൽ ഡാനിയേൽ, ഷാജി ജോൺ, ഗ്രേസ് സാറാ & നെഹെമ്യാ തുടങ്ങിയവർ ഗാനശുശ്രുഷ നയിക്കും.
ലോക ഉണർവിനായും ഭാരത സുവിശേഷികരണ പ്രവർത്തകർക്കായും പ്രാർത്ഥന ഉണ്ടായിരിക്കും. രോഗികൾക്കും പ്രത്യേക വിഷയങ്ങൾക്കുമായും പ്രാർത്ഥിക്കും. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന നിലയ്ക്കാത്ത പ്രാർത്ഥന ലോക ഉണർവിനായി സഭകളെയും വ്യക്തികളെയും ദൈവം ഉപയോഗിക്കേണ്ടതിനായി ഊന്നൽ നല്കി പ്രാർത്ഥിക്കുമ്പോൾ തന്നെ ഏതൊരു പ്രാർത്ഥനാ വിഷയങ്ങളെയും ഏറ്റെടുത്ത് മദ്ധ്യസ്ഥത വഹിച്ചു പ്രാർത്ഥിച്ചു വരുന്നു. രണ്ടായിരത്തി ഇരുപത്തിമൂന്ന് ഒക്ടോബർ ഒന്നിന് രാവിലെ ആറു മണിക്ക് ആരംഭിച്ച പ്രാർത്ഥന ഇപ്പോഴും തുടർമാനമായി Zoom പ്ലാറ്റ്ഫോമിൽ നടക്കുന്നു.
ഓരോ മണിക്കൂർ ഉള്ള സ്ലോട്ടുകളായി തിരിച്ചിരിക്കുന്ന പ്രാർത്ഥനാ ചങ്ങലയിൽ സഭാ വ്യത്യാസമെന്യേ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ സഹകരിക്കുന്നു. നിരന്തര പ്രാർത്ഥനയോടൊപ്പം വ്യത്യസ്തങ്ങളായ ആത്മീയ പരിപാടികളും പ്രത്യേക സന്ദർഭങ്ങളിൽ നടത്തിവരുന്നു.
Zoom ID: 89270649969
പാസ്കോഡ്: 2023 എന്നീ ഐ.ഡി.യും പാസ്കോഡും ഉപയോഗിച്ചോ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെയോ
https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09
എല്ലായ്പ്പോഴും മീറ്റിംഗിൽ പ്രവേശിക്കാവുന്നതാണ്. പ്രാർത്ഥിക്കാനും പ്രാർത്ഥനാ വിഷയങ്ങൾ പങ്കുവയ്ക്കുവാനും ഏതു സമയത്തും മീറ്റിംഗിൽ ജോയിൻ ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ ജോമോൻ കുരുവിള 6235355453, പാസ്റ്റർ ഇസഡ്.ഏബ്രഹാം 9447223957 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.