പാസ്റ്റർ അഡ്വ: തോമസ് എം കിടങ്ങാലിന് ഡോക്ടറേറ്റ്
കലയപുരം : ഐ.പി.സി കലയപുരം സെന്ററിന്റെയും ഹെബ്രോൻ തിയോളജിക്കൽ കോളേജിന്റെയും ചെയർമാനും ന്യൂയോർക്ക് പെന്തക്കോസ്തല്‍ അസംബ്ലി സഭയുടെ ശുശ്രൂഷകനുമായ പാസ്റ്റർ അഡ്വ: തോമസ് എം കിടങ്ങാലിന് പാസ്റ്ററൽ തിയോളജിയിൽ അമേരിക്കയിലെ ആങ്കർ തിയോളജിക്കൽ സെമിനാരി & ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ചു. അഭിഭാഷകനായി പ്രാക്ടീസ് ഉള്ള ഇദ്ദേഹം Bsc, LLB, BTh ബിരുദവും MA, MBA, MTh ബിരുദാനന്തര ബിരുദവും, മാർക്കറ്റിംഗ് മാനേജ്മെന്റിലും കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമത്തിലും പോസ്റ്റ് ഗ്രാജുവേഷൻ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. സഭാതലങ്ങളിലും വിവിധ കോൺഫറൻസുകൾക്കും സുതാർഹ്യമായ നേതൃത്വം നൽകിയിട്ടുണ്ട്. ലീഗൽ കൺസൾട്ടന്റും ബൈബിൾ ടീച്ചറും കലയപുരം ഹെബ്രോൻ തിയോളജിക്കൽ കോളേജിന്റെ സ്ഥാപകനുമാണ്. ദീർഘ വർഷമായി ഐ.പി.സി കലയപുരം സെന്ററിന്റെ ആത്മീയ ഭൗതിക കൂട്ടായ്മകളിൽ ഇദ്ദേഹം സജീവ നേതൃത്വവും വഹിക്കുന്നു. ഭാര്യ :ഷീബ. മക്കൾ:ക്രിസ്റ്റീൻ & ജെൻസൻ എസ്ര, കെൻ, കയൽ.






- Advertisement -
Comments are closed, but trackbacks and pingbacks are open.