വിദ്യാഭ്യാസ പഠനോപകരണ വിതരണവും. ലഹരി വിരുദ്ധ ബോധവൽക്കരണവും

കൊല്ലം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കൊല്ലം സെന്റെർ സണ്ടേസ്ക്കൂളിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ പഠനോപകരണ വിതരണവും ലഹരിവിരുദ്ധ ബോധവൽക്കരണവും മെയ് 25 ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ 6:30 വരെ കൊല്ലം കടപ്പാക്കട NICOG വർഷിപ്പ് സെന്ററിൽ നടത്തപ്പെട്ടു. ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കൊല്ലം സെന്റെർ ശുശ്രൂഷകനും കേരള സ്റ്റേറ്റ് സൺഡേ സ്കൂൾ കോഡിനേറ്ററുമായ ലിജോ ജോസഫ് അധ്യക്ഷത വഹിച്ച മീറ്റിംഗിൽ ഇരുന്നുറോളം കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായപഠനോപകരണ വിതരണം ലോകസഭ അംഗമായ അഡ്വ. എൻ.കെ. പ്രേമചന്ദ്രൻ എം പി ഉദ്ഘാടനം നിർവഹിച്ചു. കൊല്ലം സി.ഐ അനിൽകുമാർ ലഹരി വിരുദ്ധ സന്ദേശവും നടത്തി.
അഡ്വ ക്യപാ വിനോദ്, (കൊല്ലം കോപ്പറേഷൻ കൗൺസിലർ ) കൃഷ്ണവാണി (മഹിള കൊല്ലം ജില്ല ഡി സി സി പ്രസിഡന്റ്) എന്നിവർ ആശംസകൾ അറിയിക്കുകയും കൊല്ലം വി.ബി. എസിന് പങ്കെടുത്ത കുട്ടികൾക്കും മറ്റ് അർഹരായ കുട്ടികൾക്കും വിതരണം ചെയ്തു. സണ്ടേസ്ക്കൂൾ സെക്രട്ടറി ജോൺസൺ ജോസഫ് വൈ.പി. സി എ പ്രസിഡന്റ് ഷിജു രാജ് , സെക്രട്ടറി പാസ്റ്റർ ലൈജു ക്ലീറ്റസ്, NICOG സെന്റെർ സെക്രട്ടറി പാസ്റ്റർ സെബാസ്റ്റ്യൻ, സൺഡേ സ്കൂൾ അധ്യാപകരും ഭാരവാഹികളും, നേതൃത്വം വഹിച്ചു .

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.