പഠനോപകരണം വിതരണം ചെയ്യ്തു.

വാർത്ത : അനീഷ് പാമ്പാടി

ചിറ്റാർ: ജി എച്ച് എസ് എസ് ചിറ്റാർ സൗഹൃദ കൂട്ടായ്മ 2000-2005 (യുപി -എച്ച്എസ്) എന്ന സംഘടനയുടെ നേതൃത്വത്തിൽ ചിറ്റാർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ അങ്കണത്തിൽ വച്ച് ചിറ്റാറിലുള്ള 26 കുട്ടികൾക്ക് പഠനോപകരണ വിതരണവും ഈ വർഷം SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥതമാക്കിയ കൂട്ടായ്മയിലെ അംഗങ്ങളുടെ കുട്ടികളായ വിസ്മയ സുജിത്തിനും, തേജസ്‌ ആറിനും മൊമന്റോ നൽകി ആദരിക്കുകയും ചെയ്തു.

സംഘടന പ്രസിഡന്റ് വി കെ പ്രമോൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി അജീഷ് ഈ തോമസ് സ്വാഗതം അറിയിച്ചു.യോഗം ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ബഷീർ ഉദ്ഘാടനം ചെയ്തു.സ്കൂൾ പി റ്റി എ പ്രസിഡന്റ് ജോജി വർഗീസ്, ഹെഡ്മിസിസ് അമ്പിളി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു, ശ്രീരാജ്, ഗിരീഷ് എന്നിവർ നേതൃത്വം നൽകി.യോഗത്തിന് പങ്കെടുത്ത എല്ലാവർക്കും ശാലിനി നന്ദി അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.