ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂൾ റീജിയൻ ലീഡർഷിപ്പ് മീറ്റിംഗുകൾ നടത്തപ്പെട്ടു
KE News Desk | Trivandrum
ന്യൂ ഇന്ത്യ സഭയുടെ തിരുവനന്തപുരം നെയ്യാറ്റിൻകര റീജിയനുകളുടെ സൺഡേ സ്കൂൾ ഭാരവാഹികളുടെ മീറ്റിംഗ് തിരുവനന്തപുരം കാട്ടാക്കട കട്ടയ്ക്കോട് സഭയിൽ വച്ചും ചെമ്പൂർ പ്രയർ സിറ്റി സഭയിൽ വച്ചും നടത്തപ്പെട്ടു . ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് തിരുവനന്തപുരം റീജിയന്റെ മീറ്റിംഗ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ പോൾരാജും നെയ്യാറ്റിൻകര റീജയൻ മീറ്റിംഗ് റീജയൻ പ്രസിഡണ്ട് പാസ്റ്റർ റ്റി എ തോമസും ഉദ്ഘാടനം ചെയ്തു.
സൺഡേസ്കൂൾ സ്റ്റേറ്റ് ബോർഡ് ഭാരവാഹികളുടെ നേത്യത്വത്തിൽ പാസ്റ്റർ സാംകുട്ടി തോമസ് അധ്യക്ഷത വഹിക്കുകയും , സൺഡേ സ്കൂളിന്റെ ശക്തികരണവും കാലഘട്ടത്തിന്റെ ആവശ്യകതയും മനസ്സിലാക്കിക്കൊണ്ട് പാസ്റ്റർ ലിജോ ജോസഫ് , പാസ്റ്റർ ചെറിയാൻ വർഗീസ് തുടങ്ങിയവർ ക്ലാസുകൾ നയിക്കുകയും, അവർ സിയോനെ നോക്കി കരഞ്ഞു ഞങ്ങൾ ഞങ്ങളെ തന്നെ അശുദ്ധമാക്കുകയില്ല എന്നുള്ള പ്രസ്താവനയോടുകൂടി പാസ്റ്റർ ഫിന്നി കുരുവിള സമാപന സന്ദേശം നടത്തുകയും ചെയ്തു . സണ്ടേസ്കൂൾ
റീജിയൻ സെക്രട്ടറിമാരായ പാസ്റ്റർ രതീഷ് , ബ്രദർ ജോർജ് ബെഞ്ചമിൻ തുടങ്ങിയവർ മീറ്റിംഗിന് നേതൃത്വം വഹിച്ചു.
സണ്ടേസ്ക്കൂൾ അധ്യാപകർ ഹെഡ്മാസ്റ്റർമാർ സെന്റർ സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.
സെന്റർ ശുശ്രൂഷകന്മാരായ പാസ്റ്റർ സാബു പി ദാനിയേൽ , പാസ്റ്റർ ചന്ദ്രദാസ് , പാസ്റ്റർ സാമുവേൽ വി തമ്പി, പാസ്റ്റർ ഷിബു മാത്യൂ തുടങ്ങിയവർ ആശംസ സന്ദേശങ്ങൾ അറിയിച്ചു.






- Advertisement -
Comments are closed, but trackbacks and pingbacks are open.