കോർക്കിലുള്ള എബെനേസർ വർഷിപ്പ് സെന്റർ കുടുംബ സമ്മേളനം ‘ബിൽഡ് ടുഗധർ’ എന്ന വിഷയത്തെ കേന്ദ്രീകരിച്ച് വിജയകരമായി പൂർത്തിയായി.
ക്രിസ്തു കേന്ദ്രീകൃതമായ ഒരു കുടുംബ ജീവിതം എങ്ങനെ വിജയകരമായി നയിക്കാമെന്നും നാളെയുടെ വാഗ്ദാനങ്ങൾ ആയ ഒരു നല്ല തലമുറയെ എങ്ങനെ ദൈവത്തിനു വേണ്ടി ഒരുക്കിയെടുക്കാമെന്നും, പ്രതിസന്ധികളെ ആത്മസഹായത്തോടെ എങ്ങനെ തരണം ചെയ്യാമെന്നും ഉത്തമ ബോധ്യം നൽകുന്നതായിരുന്നു പ്രസ്തുത ഫാമിലി കോൺഫറൻസ്.
കുടുംബനേതൃത്വത്തിലും പരിപാലനത്തിലും മാതൃധർമ്മം, പങ്കാളിത്തവും കർത്തവ്യവും വേദ പുസ്തക അടിസ്ഥാനത്തിൽ പരിശുദ്ധാത്മസഹായത്തോടെ എങ്ങനെ നയിക്കാമെന്ന് സഹോദരിമാരുടെ സെക്ഷനിൽ ഡോക്ടർ ജെസ്സി ജയ്സൺ പരിശീലനം നൽകി.
പ്രമുഖ പ്രഭാഷകരായ ഡോ. ജസ്സി ജയ്സൺ, ഡോ. വി.ജെ. സാംകുട്ടി (യു.കെ.), പാസ്റ്റർ കെ.പി. സാമുവൽ (കാനഡ) എന്നിവർ സഹോദരിമാർ, സഹോദരന്മാർ, ദമ്പതികൾ യുവജനങ്ങൾ, എന്നിവർക്ക് പ്രത്യേകം പ്രത്യേകം വിവിധ സെഷനുകൾ നയിച്ചു. 13 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി തയ്യാറാക്കിയിരുന്ന സെഷനുകൾ സിസ്റ്റർ. ക്രിസ്റ്റീൻ (ഡബ്ലിൻ) & ബ്രദർ. ഫെബിൻ & ടീം (പോർട്ളീഷ്)എന്നിവർ കൈകാര്യം ചെയ്തിരുന്നു. 175 ഓളം പേർ ഈ മീറ്റിംഗ് അറ്റൻഡ് ചെയ്തു. ഈ സമ്മേളനം കുടുംബ ബന്ധങ്ങളെ കൂടുതൽ ശക്‌തമാക്കാനും ആത്മീയമായ വളർച്ചയ്ക്കും സഹായിക്കുകയും ചെയ്തു.
സമ്മേളനത്തിൽ പങ്കെടുത്ത എല്ലാ കുടുംബങ്ങൾക്കും മനസ്സിൽ എന്നും ഊർജസ്വലത പകർന്നുനൽകുന്ന അനുഭവമായി ഇത് മാറി. അടുത്ത വർഷത്തേക്ക് കൂടുതൽ അനുഗ്രഹകരമായ സംഗമത്തിനായി കാത്തിരിക്കുന്നു! എബെനെസർ ചർച്ച് ന്റ യൂത്ത് വിംഗ് സെക്രട്ടറി ബ്രദർ. ചാൾസ് മാത്യു സമ്മേളനത്തിന്റെ ഒരുക്കങ്ങൾ കോർഡിനേറ്റ് ചെയ്തു.
പാസ്റ്റർ എം.എം. തോമസ്, പാസ്റ്റർ കെ.പി. ബിജുമോൻ എന്നിവർ സഭ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു






- Advertisement -
Comments are closed, but trackbacks and pingbacks are open.