ക്രൈസ്തവ എഴുത്തുപുര ഓൺലൈൻ എഡിറ്റോറിയൽ ബോർഡിന് പുതിയ നേതൃത്വം

തിരുവല്ല: മാധ്യമ പ്രവർത്തനരംഗത്തും മിഷൻ – ചാരിറ്റി പ്രവർത്തനരംഗങ്ങളിലും ലോകരാജ്യങ്ങളിൽ ചുരുങ്ങിയ വർഷം കൊണ്ട് വ്യക്തിമുദ്രപതിപ്പിച്ച ക്രൈസ്ത‌വ എഴുത്തുപുരയുടെ ഓൺലൈൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പുതിയ ഓൺലൈൻ എഡിറ്റോറിയൽ ബോർഡ് രൂപീകരിച്ചു.

ഭാരവാഹികളായി ചീഫ് എഡിറ്റർ ബിനു വടക്കഞ്ചേരി, എഡിറ്റർ ഇൻ ചാർജ് (ന്യൂസ്‌ ) സുബിൻ അലക്സ്, എഡിറ്റർ ഇൻ ചാർജ് (ലേഖനം) പാസ്റ്റർ ജോൺസി കടമ്മനിട്ട, എഡിറ്റേഴ്സായി പാസ്റ്റർ ബിൻസൺ കെ. ബാബു, ബൈജു എബ്രഹാം, സർക്കുലേഷൻ മാനേജർ (സോഷ്യൽ മീഡിയ) ഷെറിൻ ബോവസ്, മാനേജിംഗ് എഡിറ്റേഴ്സായി പാസ്റ്റർ ഫിന്നി കാഞ്ഞങ്ങാട്, ഷൈജു മാത്യു, പാസ്റ്റർ ബ്ലെസൺ ചെറിയനാട്, സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ എന്നിവരെ തിരഞ്ഞെടുത്തു.

ഓൺലൈൻ ക്രൈസ്തവ എഴുത്തുപുര ചീഫ് എഡിറ്റർ ബിനു വടക്കുംചേരി എഴുത്തുകാരൻ, പത്രപ്രവർത്തകൻ, ഗ്രന്ഥകാരൻ, എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ക്രൈസ്തവ എഴുത്തുപുര വൈസ് പ്രസിഡന്റ്, മാഗസിൻ ചീഫ് എഡിറ്റർ, പബ്ലിക്കേഷൻ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എഡിറ്റർ ഇൻ ചാർജ് (ന്യൂസ്‌ ) സുബിൻ അലക്സ്‌ മെൽബൺ ക്രൈസ്തവ എഴുത്തുപുര ഓസ്ട്രേലിയൻ ചാപ്റ്റർ മുൻ ന്യൂസ്‌ കോർഡിനേറ്ററായും ഇപ്പോൾ ട്രഷററായും സേവനം അനുഷ്ഠിക്കുന്നു. എഡിറ്റർ ഇൻ ചാർജായ (ലേഖനം)
പാസ്റ്റർ ജോൺസി കടമ്മനിട്ട ക്രൈസ്തവ എഴുത്തുപുര യുഎഇ ചാപ്റ്റർ പ്രസിഡന്റ്, സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. നിലവിൽ യുഎഇയിൽ അലൈൻ അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനായും, ക്രൈസ്തവ എഴുത്തുപുര യുഎഇ ചാപ്റ്റർ എക്സ് ഒഫീഷ്യൽ ആയും സേവനം അനുഷ്ഠിക്കുന്നു. എസിറ്ററായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ബിൻസൻ കെ. ബാബു ക്രൈസ്തവ എഴുത്തുപുര ദിനപത്രം അസോസിയേറ്റ് എഡിറ്ററായി പ്രവർത്തിക്കുന്നു. പത്രത്തിൽ എഡിറ്റർ ഇൻ ചാർജായി സേവനം ചെയ്തിട്ടുണ്ട്. യുവേർഷൻ ബൈബിൾ ആപ്പിൽ ക്രൈസ്തവ എഴുത്തുപുരയുടെ ഭാഗമായി ധ്യാനചിന്തകൾ എഴുതിയിട്ടുണ്ട്. ഇപ്പോൾ ഐപിസി എബനേസർ സ്വരാജ് സഭയിൽ സഭാശുശ്രുഷ ചെയ്യുന്നു. എഡിറ്ററായി തിരഞ്ഞെടുക്കപ്പെട്ട
ബൈജു എബ്രഹാം ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ സെക്രട്ടറിയായും, ട്രഷറർ, മീഡിയ കോഓർഡിനേറ്റർ, കേഫ ടിവി അസോസിയേറ്റ് ഡയറക്ടർ എന്നിങ്ങനെ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ പ്രസിഡൻ്റാണ്. സർക്കുലേഷൻ മാനേജർ ഷെറിൻ ബോസ് ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ പ്രഥമ സെക്രട്ടറിയായും, പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിങ്ങനെ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ ക്രൈസ്തവ എഴുത്തുപുര ഫാമിലി മാഗസിൻ എഡിറ്റോറിയൽ അംഗമായും, ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ കമ്മിറ്റി അംഗമായും സേവനം അനുഷ്ഠിക്കുന്നു.
മാനേജിങ് എഡിറ്റേഴ്സായ പാസ്റ്റർ ഫിന്നി കാഞ്ഞങ്ങാട് എഴുത്തുകാരനും ഇപ്പോൾ ക്രൈസ്തവ എഴുത്ത് പുരയുടെ ജനറൽ പ്രസിഡന്റാണ്. പത്രപ്രവർത്തകൻ, വേദാദ്ധ്യാപകൻ, ഗാനരചയിതാവ്, യുവജന പ്രവർത്തകൻ എന്നീ നിലകളിലും ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റായും ദിനപത്രത്തിന്റെ ചീഫ് എഡിറ്ററായും ട്രഷറർ ആയും പ്രവർത്തിച്ചിട്ടുണ്ട്.
ഷൈജു മാത്യൂ ഇപ്പോൾ മീഡിയ ജോയിന്റ് സെക്രട്ടറിയാണ്. ഗാനരചയിതാവ്, സംഗീത സംവിധായകൻ, സംഘാടകൻ എന്നീ നിലകളിലും ക്രൈസ്തവ ലോകത്ത് വളരെ പ്രസിദ്ധമായ റാഫ റേഡിയോയുടെ സ്ഥാപകാംഗവുമാണ്.
സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ ക്രൈസ്തവ എഴുത്തുപുരയുടെ ജനറൽ സെക്രട്ടറി, മുൻ വൈസ് പ്രസിഡന്റ്, ജോയിൻ സെക്രട്ടറി, മിഷൻ ഡയറക്ടർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
പാസ്റ്റർ ബ്ലസൻ ചെറിയനാട് ചെറിയനാട് ഐപിസി സഭാ ശുശ്രൂഷകനും പ്രഭാഷകനും ഗ്രന്ഥകാരനുമാണ്. ക്രൈസ്തവ എഴുത്തുപുര വൈസ് പ്രസിഡന്റ്,ജനറൽ സെക്രട്ടറി, ശ്രദ്ധാ ഡയറക്ടർ, ദിനപത്രത്തിന്റെ ചീഫ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.