എസ് എസ് എൽ സി പരീക്ഷ ഫലം ഇന്ന് മെയ് 9 ന്, 99.5% വിജയ ശതമാനം
എസ് എസ് എൽ സി പരീക്ഷ ഫല പ്രഖ്യാപനം ഇന്ന് മെയ് 9 ന് നടന്നു, 99.5% വിജയ ശതമാനം,
4,24,583 വിദ്യാർത്ഥികൾ ഉപരി പഠനത്തിന് അർഹത നേടി.
ആകെ 4,27,021 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതിയത്.
61,449 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+ നേടി.
ഏറ്റവും കൂടുതൽ A+ നേടിയവർ മലപ്പുറം ജില്ലയിലാണ്.
കണ്ണൂർ ജില്ലയിലാണ് ഏറ്റവുമധികം വിജയശതമാനം.തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കുറവ് വിജയശതമാനം.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ഇന്ന് 4 മണി മുതൽ ഫലം ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും. ഔദ്യോഗിക വെബ്‌സൈറ്റുകള്‍ക്ക് പുറമെ ഡിജിലോക്കര്‍ വഴിയും എസ്എംഎസ് വഴിയും ഫലം അറിയാന്‍ സൗകര്യമുണ്ട്.
എസ്.എസ്.എൽ.സി പരീക്ഷയിൽ ജയവും തോൽവിയുമില്ല. എല്ലാവരും ആത്മവിശ്വാസത്തോടെ ജീവിതമെന്ന് പരീക്ഷയിൽ വിജയിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. 72 ക്യാമ്പുകളിലായാണ് ഈ വർഷത്തെ മൂല്യനിർണയം പൂർത്തിയാക്കിയതെന്നും മന്ത്രി പറഞ്ഞു.






- Advertisement -
Comments are closed, but trackbacks and pingbacks are open.