ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേസ്കൂൾ കേരള സ്റ്റേറ്റ് ലീഡർഷിപ്പ് മീറ്റിംഗ് ചിങ്ങവനം ബെഥേസദാ നഗറിൽ നടത്തപ്പെട്ടു.
ചിങ്ങവനം: മെയ് എട്ടാം തീയതി സൺഡേസ്കൂൾ ലീഡർഷിപ്പ് മീറ്റിംഗ് ചിങ്ങവനത്ത് വച്ച് നടത്തുകയുണ്ടായി.ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ബോബൻ തോമസ് മീറ്റിംഗ് ഉദ്ഘാടനം ചെയ്തു .
ആദ്യ സെക്ഷനിൽ സൺഡേ സ്കൂൾ സെക്രട്ടറി പാസ്റ്റർ ചെറിയാൻ വർഗീസ് അധ്യക്ഷനായിരുന്ന മീറ്റിംഗിൽ ജോയിൻ സെക്രട്ടറി പാസ്റ്റർ സാംകുട്ടി സ്വാഗതം അറിയിച്ചു .
സൺഡേസ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും ഏറ്റിരിക്കുന്ന ദൗത്യത്തിനായി എങ്ങനെ പ്രയോജനപ്പെടുത്താൻ എന്നതിനെ ആസ്പദമാക്കി
പാസ്റ്റർ കെ പി സജി കുമാർ ക്ലാസുകൾ നയിക്കുകയും
കേരളത്തിലെ എല്ലാ സെന്ററുകളിൽ നിന്നും സെന്റർ സെക്രട്ടറിമാരും റീജിയൻ സെക്രട്ടറിമാരും പങ്കെടുക്കുകയും ചെയ്തു. ഉച്ചകഴിഞ്ഞ സെക്ഷനിൽ സൺഡേ സ്കൂൾ കോഡിനേറ്റർ പാസ്റ്റർ ലിജോ കെ ജോസഫ് അധ്യക്ഷത വഹിക്കുകയും സൺഡേ സ്കൂൾ റീജയനായി തിരിച്ച് ഗ്രൂപ്പ് ചർച്ചകൾ നടക്കുകയും ചെയ്തു. യഥാക്രമം റീജിയൻ സെക്രട്ടറിമാരായ പാസ്റ്റർ ജെഗി കുര്യാക്കോസ്, പാസ്റ്റർ തോമസ് വർഗീസ്, പാസ്റ്റർ രതീഷ്, ബ്രദർ ബെഞ്ചമിൻ പാസ്റ്റർ ബ്ലസൻ എറണാകുളം, ബ്രദർ റജി മാത്യു തുടങ്ങിയവർ സൺഡേ സ്കൂളിന്റെ വിശാലതയ്ക്ക് വേണ്ടി അഭിപ്രായങ്ങൾ അറിയിക്കുകയും
ഈ തലമുറയിൽ എന്ന വിഷയത്തെ ആസ്പദമാക്കി ചലഞ്ചിങ്ങ് മെസ്സേജോടുകൂടി
സൺഡേ സ്കൂൾ സ്റ്റേറ്റ് ഡയറക്ടർ പാസ്റ്റർ ഫിന്നി കുരുവിള സമാപന സന്ദേശം നൽകുകയും ചെയ്തു. പാസ്റ്റർ സുരേഷ്, ഫേബാ ലിജോ തുടങ്ങിയവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം വഹിക്കുകയും, ലീഡേഴ്സിന് ഗിഫ്റ്റുകൾ കൊടുത്ത് ആദരിച്ച മീറ്റിംഗിൽ സൺഡേ സ്കൂൾ ട്രഷർ ബ്രദർ തോമസ് സി ജോൺ നന്ദി പ്രകാശിപ്പിക്കുകയും. സെന്റെർ ട്രാവൻകൂർ റീജിയൻ സെക്രട്ടറി പാസ്റ്റർ ജെഗി കുര്യാക്കോസ് പ്രാർത്ഥിക്കുകയും സ്റ്റേറ്റ് ഡയറക്ടർ ആശിർവാദം പറയുകയും ചെയ്ത മീറ്റിംഗ് അനുഗ്രഹമായി നടത്തപ്പെട്ടു.






- Advertisement -
Comments are closed, but trackbacks and pingbacks are open.