രണ്ടു വൃക്കകളും തകരാറിലായ യുവാവ് ജീവിതത്തിലേക്ക് തിരിച്ചുവരാൻ സുമനസ്സുകളുടെ സഹായം തേടുന്നു
ഉത്തര്‍ പ്രദേശ്: വാരണാസി ജില്ലയിലെ ദേയിപുര്‍ വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന പാസ്റ്റർ ബാബുലാന്റെ ഏക മകന്‍ (മക്കളായിട്ടു ഒരാൾ മാത്രം) കിഷന്കുമാര്‍ 21 വയസ് ഒരു പനി വന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ തന്റെ രണ്ടു വൃക്കയും തകരാറിലായിരിക്കുന്നു എന്ന് കണ്ടെത്തി. എത്രയും പെട്ടന്ന് വൃക്ക മാറ്റി വച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാകുമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്.
ചെന്നൈ വെല്ലൂർ മെഡിക്കൽ കോളേജിൽ ആണ് അഡ്മിറ്റായിരിക്കുന്നത്. ഏകദേശം 35 ലക്ഷത്തോളം വരുന്ന ഭീമമായ തുക ചെലവ് വരും. ഇപ്പോൾ തുടർച്ചയായി ഡയാലിസിസുകൾ ചെയ്തു കൊണ്ടിരിക്കുന്നു. ഏറ്റവും സാധാരണക്കാരായ പാവപ്പെട്ട കുടുംബമാണ് ഇത്. പൂർണമായും വിശ്വാസത്താൽ ആണ് ഇവർ ദൈവ വേല ചെയ്യുന്നത്. മറ്റു വരുമാന മാർഗങ്ങളോ സമ്പത്തുകളോ ഒന്നുമില്ല. ശാസ്ത്രക്രിയക്കാവശ്യമായ ഭീമമായ തുക കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. കർത്താവിന്റെ വേല ചെയ്യണമെന്ന അതിയായ ആഗ്രഹത്തോട് കൂടിയാണ് പെരുമ്പാവൂർ, കീഴില്ലം പെനിയേല്‍ ബൈബിള്‍ സെമിനാരിയിൽ പോയത് എം.ഡി.വി. രണ്ടു വർഷം പൂർത്തീകരിച്ചു.
മൂന്നാമത്തെ വർഷമാണിത്. ദൈവമക്കളുടെ വിലയേറിയ പ്രാർത്ഥനയും നിങ്ങളാല്‍ കഴിയാകുന്ന ഏറ്റവും നല്ല സാമ്പത്തിക സഹായ സഹകരണങ്ങള്‍ ഈ മകനു വേണ്ടി നിങ്ങള്‍ ചെയ്യണമെന്നു ദൈവ നാമത്തില്‍
താഴ്മായായി ഞാൻ അപേക്ഷിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
പാസ്റ്റർ ജോൺ വർഗീസ്
9060205840
Bank Name: Union Bank of India
Account No: 660502010001317
IFSC Code: UBIN0566055
Branch: Kardhana






- Advertisement -
Comments are closed, but trackbacks and pingbacks are open.