തിരുവല്ല : സംസ്ഥാന പി വൈ പി എ യുടെ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പദ്ധതികളുടെ ‘കഴിവ് 2025’ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ശ്രീ ചാണ്ടി ഉമ്മൻ. ഈ കാലഘട്ടത്തിൽ ലഹരിക്കെതിരെ പ്രവർത്തിക്കാനും, പ്രതിരോധം തീർക്കാനും പെന്തെക്കോസ്ത് യുവജന സംഘടന കാണിക്കുന്ന ഊർജ്ജവും ഉത്സാഹവും ശ്ലാഘനീയമാണെന്ന് അദ്ദേഹം കൂട്ടിചേർത്തു.
തുടർന്ന് കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും വന്ന ആയിരകണക്കിന് യുവജനങ്ങൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തുസംസ്ഥാന സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മുൻ പി വൈ പി എ പ്രസിഡന്റ്മാരായിരുന്ന സുധി എബ്രഹാം കല്ലുങ്കൽ, പാസ്റ്റർ അജു അലക്സ്, പാസ്റ്റർ വിൽസൺ സാമൂവേൽ എന്നിവർ വിവിധ പ്രോഗ്രാമുകളുടെ ഉദ്ഘാടനം നിർവഹിച്ചു.
സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഇവാ.മോൻസി പി മാമൻ കഴിവ് പോജെക്ടിനെ പറ്റി വിശദീകരിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായിരിക്കുന്ന സന്ദീപ് വിളമ്പുകണ്ടം സ്വാഗതവും, ലിജോ സാമൂവേൽ നന്ദിയും പ്രകാശിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബ്ലെസ്സൺ ബാബു, സംസ്ഥാന പബ്ലിസിറ്റി കൺവീനർ ബിബിൻ കല്ലുങ്കൽ, ജനറൽ കോർഡിനേറ്റർ ജോസി പ്ലാത്താനത്ത്, സമിതി അംഗങ്ങളായ ആശിഷ് വർഗീസ്, ഗ്ലാഡ്വിൻ സാം, പ്രത്യാശ് ജോർജ്കുട്ടി, പാസ്റ്റർ അഖിൽ വർഗീസ്, എബി മലവിള,സുബിൻ ആലഞ്ചേരി സഭാ കൗൺസിൽ അംഗങ്ങളായ ബോബി തോമസ്, ഷെറിൻ കാഹളം, റോബിൻ ആർ.ആർ. എന്നിവർ ആശംസകൾ അറിയിച്ചു.





- Advertisement -
Comments are closed, but trackbacks and pingbacks are open.