ഐപിസി ഹൈറേഞ്ച് മേഖല ഏകദിന സുവിശേഷീകരണത്തിനും മുറ്റത്ത് കൺവൻഷനും അനുഗ്രഹീത സമാപനം

കട്ടപ്പന: ഐപിസി ഹൈറേഞ്ച് മേഖല ഏകദിന സുവിശേഷീകരണവും മുറ്റത്ത് കൺവൻഷനും അനുഗ്രഹീത സമാപിച്ചു.
ഉടുമ്പുംചോല ഏരിയയുടെ പുളിയന്മല പ്രദേശങ്ങളിൽ ഓരോ വീഥികളിലും സുവിശേഷവുമായി ദൈവദാസന്മാരും ദൈവമക്കളും അണിനിരന്നത് ഏറെ അനുഭവങ്ങളായി മാറി. ഇന്നലെ രാവിലെ 9.30ന് പുളിയന്മലയിൽ നിന്ന് ആരംഭിച്ച്, വൈകിട്ട് 5 മണിയോടെ അന്യാർതൊളുവിൽ പരസ്യയോഗം സമാപിച്ചു. ഐപിസി ഹൈറേഞ്ച് മേഖല ഭാരവാഹികൾക്കൊപ്പം മേഖലയുടെ അനേക
കർത്തൃദാസന്മാരും, ദൈവമക്കളും പങ്കെടുത്തു. പാസ്റ്റർമാാരായ
സിനോജ് ജോർജ്, ജസ്റ്റിൻ ജോർജ് എന്നിവരെ കൂടാതെ മേഖലയിലെ ദൈവദാസന്മാരും ദൈവത്തിന്റെ വചനംവിവിധയിടങ്ങളിൽ പ്രസംഗിച്ചു.
വൈകിട്ട് 6 30 മുതൽ രാത്രി 9 മണി വരെ മുറ്റത്ത് കൺവെൻഷനും അനുഗ്രഹമായി നടന്നു.
പാസ്റ്റർ കെ.വി വർക്കി( രക്ഷാധികാരി), പാസ്റ്റർ ഓ. കുഞ്ഞുമോൻ( പ്രസിഡന്റ്), പാസ്റ്റർ എം.ഐ കുര്യൻ( വൈസ് പ്രസിഡന്റ്), പാസ്റ്റർ കെ. കെ സാംകുട്ടി( സെക്രട്ടറി)
പാസ്റ്റർ ജോസഫ് ജോൺ ( ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ മെമ്പർ), രഞ്ജിത്ത് പി. ദാസ് ( ട്രഷറർ), പാസ്റ്റർ ബിജു എം.ആർ( വൈസ് പ്രസിഡന്റ് ഐപിസി ഉടുമ്പുംചോല ഏരിയ) എന്നിവർ നേതൃത്വം നൽകി.
ഇനിയും തുടർന്നുള്ള എല്ലാ മാസങ്ങളിലും ഓരോ ഇടങ്ങളിൽ വച്ച് ഇതുപോലെയുള്ള പ്രവർത്തനങ്ങൾ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.