മാർത്തോമ്മാ ജൂബിലി മന്ദിരം സൂപ്രണ്ട് റവ.ഷിബു സാമുവേലിന് സ്നേഹോഷ്മള യാത്രയയപ്പ്

കൊട്ടാരക്കര : ജീവിത സായാഹ്നത്തിൽ ഒറ്റപ്പെട്ടുപോയ സഹോദരങ്ങൾക്ക് അഭയവും കരുതലും നൽകി സ്നേഹത്തിന്റെയും കാരുണ്യ തണലിന്റെയും ആർദ്രതയുടെയും സാക്ഷ്യ കൂടാരത്തിലെ കാരണവർക്ക് വയോധികരുടെ സ്നേഹോഷ്മളവും വികാരനിർഭരവുമായ യാത്രാമംഗളങ്ങൾ. മാർത്തോമ്മാ എപ്പിസ്കോപ്പൽ ജൂബിലി മന്ദിരത്തിന്റെ സൂപ്രണ്ട് റവ.ഷിബു സാമുവേലിന് ഒരുക്കിയ യാത്രയയപ്പ് സമ്മേളനം ശ്രദ്ധേയമായി.
ഭദ്രാസനാധിപൻ ഡോ.തോമസ് മാർ തീത്തോസ് ഉദ്ഘാടനം ചെയ്തു. തത്വവും പ്രയോഗവും ഒന്നാക്കുന്നതില്‍ വിജയിക്കുകയും ദൈവനിയോഗപ്രകാരം മനുഷ്യപ്പറ്റുള്ള യജ്ഞമായിരുന്നു ജൂബിലി മന്ദിരത്തിലും അനുബന്ധ സ്ഥാപനങ്ങളിലും റവ.ഷിബു സാമുവേലിന്റെയും കുടുംബത്തിന്റെയും പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു. കൊടിക്കുന്നിൽ സുരേഷ് എംപി,മുൻസിപ്പൽ ചെയർമാൻ അഡ്വ.കെ. ഉണ്ണികൃഷ്ണമേനോൻ,നിർമ്മിതി കേന്ദ്രം സി.ഇ.ഒ ഡോ. ഫെബി വർഗീസ്, വികാരി ജനറൽ റവ.കെ. വൈ.ജേക്കബ്,മുൻ മുൻസിപ്പൽ ചെയർമാൻ എ.ഷാജു, റവ.ഷിബു എബ്രഹാം ജോൺ, റവ.ജോജി.കെ.മാത്യു,
റവ.ജി.ശാമുവേൽ,ഫാ.അലക്സ്.പി. സഖറിയ,ജോർജ് പണിക്കർ, പി.ജി.ജേക്കബ്, അഡ്വ.മാത്യൂസ്.കെ.ലുക്ക്,സ്നേഹതീരം ഡയറക്ടർ സിസ്റ്റർ റോസിലിൻ,പി.ടി.ഷാജി, സി.ജിജു,
ആഷാ ഷിബു എന്നിവർ പ്രസംഗിച്ചു.
കൊട്ടാരക്കരയിലെ സാമൂഹിക സാംസ്കാരികരംഗത്തും പ്രേക്ഷിത പ്രവർത്തനങ്ങളിലും നിറസാന്നിധ്യമായിരുന്ന
റവ.ഷിബു ശാമുവേൽ മെയ് 1 ന് മാർത്തോമ്മാ സഭയുടെ സാമൂഹ്യ വികസന പദ്ധതിയായ കാർഡിന്റെ ഡയറക്ടറായി തിരുവല്ല ആസ്ഥാനത്ത് ചുമതലയേൽക്കും

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.