തിരുവനന്തപുരം: എഡിജിപി മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാനക്കയറ്റം. ഡിജിപി റാങ്കിൽ ഫയർഫോഴ്സ് മേധാവിയായി നിയമനം നൽകി. നിലവിൽ ക്രമസമാധാന ചുമതലയുളള എഡിജിപിയാണ് മനോജ് എബ്രഹാം. 1994 ബാച്ച് ഐപിഎസ് ഓഫീസറാണ് അദ്ദേഹം. നിലവിലെ ഫയർഫോഴ്സ് മേധാവി കെ.പദ്മകുമാർ വിരമിക്കുന്ന ഒഴിവിലേക്കാണ് മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം.
ഇന്റലിജന്‍സ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍ പൊലീസ് ആസ്ഥാനത്തെ എഡിജിപി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. അടൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ എഎസ്പി ആയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് പത്തനംതിട്ട, കൊല്ലം, കണ്ണൂര്‍ ജില്ലകളിലെ ജില്ലാ പൊലീസ് മേധാവിയായി സേവനം അനുഷ്ഠിച്ചു. തുടര്‍ന്ന് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആയി ഏഴ് വര്‍ഷം പ്രവര്‍ത്തിച്ചു. മെയ് ഒന്നാം തീയതി മനോജ് എബ്രഹാം ചുമതലയേൽക്കും.
.





- Advertisement -
Comments are closed, but trackbacks and pingbacks are open.