മാർത്തോമ്മാ ജൂബിലി മന്ദിരം സൂപ്രണ്ട് റവ.ഷിബു സാമുവേലിന് പുതിയ നിയോഗം, യാത്രയയപ്പ്നാളെ

കൊട്ടാരക്കര : മാർത്തോമ്മാ എപ്പിസ്കോപ്പൽ ജൂബിലി മന്ദിരം സൂപ്രണ്ട് റവ.ഷിബു സാമുവേൽ അഞ്ചു വർഷത്തെ സുത്യർഹമായ സേവനത്തിന് ശേഷം സഭയുടെ പുതിയ നിയോഗം. സാമൂഹ്യ വികസന പദ്ധതിയായ കാർഡിന്റെ ഡയറക്ടറായി തിരുവല്ല ആസ്ഥാനത്ത് മെയ് ഒന്നിന് ചുമതലയേൽക്കും.
കൊട്ടാരക്കരയിൽ സാമൂഹ്യസേവന രംഗത്തും പ്രേക്ഷിത പ്രവർത്തനങ്ങളിലും നിറസാന്നിധ്യമായ റവ.ഷിബു സാമൂവേലിന് നാളെ 5ന് ജൂബിലി മന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ യാത്രയയപ്പ് നൽകും. കൊടിക്കുന്നിൽ സുരേഷ് എം പി ഉദ്ഘാടനം ചെയ്യും. ഡോ.തോമസ് മാർ തീത്തോസ് അധ്യക്ഷത വഹിക്കും.
ജീവിത സായാഹ്നത്തിൽ ഒറ്റപ്പെട്ടുപോയ സഹോദരങ്ങൾക്ക് അഭയവും കരുതലും നൽകി സ്നേഹത്തിന്റെയും കാരുണ്യ തണലിന്റെയും ആർദ്രതയുടെയും സാക്ഷ്യ കൂടാരം മാർത്തോമ്മാ ജൂബിലി മന്ദിരത്തിന്റെ സൂപ്രണ്ടായി റവ.ഷിബു സാമുവേൽ ചുമതലയേൽക്കുന്നത് വെല്ലുവിളി നിറഞ്ഞ
കോവിഡ് വേളയിലാണ്. അഭയ കേന്ദ്രം എന്ന ആശയത്തിനപ്പുറം മെഗാ ആരോഗ്യമേള ഉൾപ്പെടെ ഒട്ടനവധി സാമൂഹ്യ ക്ഷേമ വികസന പ്രോജക്റ്റുകൾക്കും സാരഥ്യം വഹിക്കുവാൻ സഭയുടെ മെഡിക്കൽ ബോർഡിന്റെ സെക്രട്ടറി സ്ഥാനംകൂടി വഹിക്കുന്ന ഈ വൈദികന് കഴിഞ്ഞു. അനുബന്ധ പദ്ധതികളായ കിടപ്പു രോഗികൾക്ക് താങ്ങും തണലുമായ മാർ ക്രിസോസ്റ്റം ഹോസ്പീസ്,
പുതുതായി ആരംഭിച്ച ഡയാലിസിസ് സെന്റർ എന്നിവയുടെ സ്ഥാപനത്തിനും ആധുനികവൽക്കരണത്തിനും നേതൃത്വം വഹിച്ചു. ഫെബ്രുവരിയിൽ ജൂബിലി മന്ദിരത്തിന്റെ വജ്ര ജൂബിലി ആഘോഷങ്ങൾ ഡോ. തീയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വർണ്ണാഭമായ ചടങ്ങുകളോടെ സംഘടിപ്പിക്കുന്നതിനും മുംബൈ ടാറ്റാ ഹോസ്പിറ്റലുമായി ചേർന്നു അനുബന്ധ പ്രോജക്ടുകൾ ആധുനികവൽക്കരിക്കുന്നതിന് ആവശ്യമായ ധാരണ പാത്രം ഒപ്പിടുന്നതിനും കഴിഞ്ഞു. മന്ദിരം പകൽവീട്, കാൻസർ സാന്ത്വന
പരിചരണ കേന്ദ്രം തുടങ്ങി ഒട്ടേറെ സാമൂഹ്യക്ഷേമ പദ്ധതികളുടെ തണലാവുകയാണ് ജൂബിലി മന്ദിരം. വയോജനങ്ങളായ ദമ്പതികൾക്ക് താമസിക്കാനുള്ള കേന്ദ്രം സദാനന്ദപുരം സനോഹയും നിർധനനായ വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിന് സഹായകമായ വിദ്യാഭ്യാസ കരുതൽ പദ്ധതി(ഇസിപി) എന്നിവ മുടക്കം കൂടാതെ കൊണ്ടുപോകുന്നതിനുള്ള കർമ്മ പദ്ധതികളിലും പങ്കാളിയായി. സഹധർമ്മിണി
ആഷാ ഷിബുവും വിദ്യാർത്ഥികളായ മക്കൾ ഷാലോം, ഷ്ലോമോ എന്നിവരും കർമ്മ രംഗങ്ങളിൽ പങ്കാളികളാണ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.