കേരളാ സ്റ്റേറ്റ് ഹോം മിഷൻ ഡിപ്പാർട്മെന്റ് പഠനോപകരണ വിതരണം
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഹോം മിഷൻ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ മിഷൻ ചാരിറ്റി പ്രവർത്തങ്ങളുടെ ഭാഗമായി 325 സ്‌കൂൾ കിറ്റുകൾ വിതരണം ചെയ്തു. കോഴിക്കോട്, പാലക്കാട്, കുന്നംകുളം എന്നിവിടങ്ങളിൽ നടന്ന മീറ്റിംഗുകളിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, ഇരിട്ടി, കാസർഗോഡ്, പാലക്കാട്, ഗുരുവായൂർ സെന്ററുകളിലെ കുട്ടികൾക്ക് സ്‌കൂൾ ബാഗും ബുക്കുകളും മറ്റ് അനുബന്ധ സാധനങ്ങളും അടങ്ങുന്ന കിറ്റ് നൽകി. ഹോം മിഷൻ സ്റ്റേറ്റ് കോർഡിനേറ്റർ പാസ്റ്റ്ർ
ജോജി എം. ജോർജ്ജ്, സ്റ്റേറ്റ് ട്രഷറർ പാസ്റ്റ്ർ. ജിജു സാമൂവേൽ, ബോർഡ് അംഗം പാസ്റ്റ്ർ. മാത്യു കുര്യൻ എന്നിവർ സംബന്ധിച്ചു. നോർത്ത് മലബാർ സോണൽ പാസ്റ്റ്ർ ബിനു പി ജോർജ്ജ് ക്രമീകരണങ്ങക്ക് നേതൃത്വം നൽകി. സെന്റർ പാസ്റ്റർമാരായ ജെയ്‌സൺ തോമസ് (കാസർഗോഡ് ,കെ. വി. മാത്യു (ഇരിട്ടി), സി. ഐ. തോമസ് (വയനാട് ), എം. ഇ. റെജി (പാലക്കാട്), ഇമ്മാനുവേൽ (ഗുരുവായൂർ) എന്നിവർ സംസാരിച്ചു.





- Advertisement -
Comments are closed, but trackbacks and pingbacks are open.