ഏജി മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജ് 2025-26 അധ്യയന വർഷത്തേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

കുമളി: സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ ദൈവശാസ്ത്ര അഭ്യസന സ്ഥാപനമായ കുമിളി, അണക്കരയിലുള്ള ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജ് 2025-26 അധ്യയന വർഷത്തേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ദൈവവചന പഠനത്തിന് താല്പര്യമുള്ള സഹോദരന്മാരിൽ നിന്നും പ്രായഭേദമെന്യേ അപേക്ഷകൾ ക്ഷണിക്കുന്നു. ക്ലാസുകൾ 2025 ജൂൺ 29 ന് ആരംഭിക്കുന്നു. ഡിപ്ലോമ ഇൻ തീയോളജി (D.th) ബാച്ച്ലർ ഓഫ് തിയോളജി (B.th), സെർട്ടിഫിക്കറ്റ് ഓഫ് ക്രിസ്ത്യൻ സ്റ്റഡീസ്, സെർട്ടിഫിക്കറ്റ് ഇൻ മിഷിയോളജി, സർട്ടിഫിക്കറ്റ് ഇൻ ക്രിസ്ത്യൻ മിനിസ്ട്രി , തുടങ്ങിയ കോഴ്‌സുകൾ ആണ് നിലവിൽ ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജിൽ ലഭ്യമായിട്ടുള്ളത്.മികച്ച അധ്യാപകരാലുള്ള പരിശീലനം, പ്രകൃതി സൗഹൃദ ക്യാമ്പസ്, സുഖവാസയോഗ്യമായ കാലാവസ്ഥ, താമസം, ഭക്ഷണം, ധ്യാനത്തിന് അനുയോജ്യമായ ചാപ്പൽ, അഡ്വാൻസ്‌ഡ് ലൈബ്രറി, വടക്കേ ഇന്ത്യൻ ദൗത്യ നിർവഹണത്തിന് പരിശീലനം, അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ ഓദ്യോഗിക സ്ഥാപനം, എന്നീ നിലകളിൽ ഏറെ പ്രത്യേകത ഉള്ള ദൈവവചന പാഠശാലയാണ് ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജ്. കൂടുതൽ വിവരങ്ങൾക്കും അഡ്മിഷൻ എടുക്കുന്നതിനും സമീപിക്കുക: ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജ്, ഫോൺ: 9947077129, 8606293850, 9778420306 htbcoffice2024@gmail.com

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.