YPCA മലബാർ സോണൽ ക്യാമ്പ് 2025

വയനാട്: YPCA മലബാർ സോണൽ ക്യാമ്പ് 2025 എപ്രിൽ മാസം 17,18,19 തീയതികളിൽ ICPF Sanctum ക്യാമ്പ് സെന്റർ, വയനാടിൽ വെച്ച് നടത്തപ്പെട്ടു. ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പാലക്കാട് സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് വർഗീസ് ഉത്‌ഘാടനം ചെയ്തു.

വിവിധ സെക്ഷനുകളിലായി പാസ്റ്റർ അനീഷ് തോമസ് , പാസ്റ്റർ സാം ജോൺ തോമസ് , പാസ്റ്റർ ടിജോ കെ തോമസ് , പാസ്റ്റർ രുഫോസ് ജോൺ (YPCA Kerala Sate President), Br. സിബി കുരിയൻ (YPCA Kerala Sate Vice-President), ഫെബിൻ ജോസ് തോമസ് IPS , അഭിഷേക് ചാക്കോ (YPCA General Joint Secretary), ജെറമിയ പി എബി എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി .

ജോയൽ പടവത്ത്, ബോവസ് ജോൺ പ്രസാദ് , ശാലു പി ഷാജൻ , റിജോ , സുവി.ഒനേസിമസ് തുടങ്ങിയവർ ആരാധനയ്ക്കു നേതൃത്വം നൽകി.

ക്യാമ്പിനോട് അനുബന്ധിച്ചു ടീം തിരിച്ചു ടാലെന്റ്റ് നൈറ്റ് , ഗയിംസ് എന്നിവ സംഘടിപ്പിച്ചു.
പാസ്റ്റർ ഷൈജൻ ടി എ (YPCA Kerala Sate Vice-President) , പാസ്റ്റർ ജയരാജ് N R ( YPCA Kerala Sate Joint Secretary ) മലബാർ സോൺ YPCA സെക്രട്ടറിമാർ, ജനറൽ സ്റ്റേറ്റ് ഭാരവാഹികൾ വിവിധ സെഷനുകൾക്ക് നേതൃത്വം വഹിച്ചു.
ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് വയനാട് സെന്റർ മിനിസ്റ്റർ പാസ്റ്റർ രാജു ജോർജ് പ്രാർത്ഥിച്ചു ആശിർവാദം നൽകി ക്യാമ്പ് സമാപിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.