എ.ജി മലയാളം ഡിസ്ട്രിക് സൺഡേസ്കൂൾ അദ്ധ്യാപക – വിദ്യാർത്ഥി ക്യാമ്പ് മെയ് 1 മുതൽ മാവേലിക്കരയിൽ
പുനലൂർ. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക് കൗൺസിൽ സൺഡേസ്കൂൾ അദ്ധ്യാപക – വിദ്യാർത്ഥി ക്യാമ്പ് മെയ് 1 മുതൽ 3 വരെ മാവേലിക്കര മേരി ചാപ്മാൻ നഗറിൽ (ഐ.ഇ.എം ക്യാമ്പ് സെൻറർ) നടക്കും.
എ.ജി.എം.ഡി.സി സൂപ്രണ്ട് റവ.റ്റി.ജെ. സാമുവേൽ ഉദ്ഘാടനം നിർവഹിക്കും.
“വിശ്വാസത്തിൽ ജീവിക്കുക “എന്നതാണ് ക്യാമ്പിൻ്റെ ചിന്താവിഷയം.
വേദവചന ക്ലാസുകൾ, കൗൺസിലിംഗ്, കരിയർ ഗൈഡൻസ്, സാഹിത്യവേദി, കലാപ്രദർശനം, കായികമത്സരം, ടാലൻ്റ്നൈറ്റ്, പ്രെയ്സ് ആൻഡ് വേർഷിപ്പ്, സോഷ്യൽ മീഡിയ അവയർനസ്, മിഷൻചലഞ്ച്, ആത്മാഭിഷേക യോഗങ്ങൾ, ചരിത്ര സ്ഥല സന്ദർശനം, സുവിശേഷ റാലി എന്നീ വിവിധ പരിപാടികൾ ക്രമീകരിച്ചിട്ടുണ്ട്.
പ്രഗത്ഭരായ അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നയിക്കും.
മെയ് 2 ന് രാവിലെ 9 മുതൽ 5 വരെ നടക്കുന്ന അദ്ധ്യാപക പരിശീലനത്തിൽ പാഠപുസ്തക രചയിതാക്കൾ പരിശീലനം നൽകും
ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ 500 രൂപയും, അദ്ധ്യാപക പരീശീലനത്തിന് 200 രൂപയും രജിസ്ട്രേഷൻ ഫീസ് നൽകണം. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് വിപുലമായ ഒരുക്കങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്നും,
മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമെ പ്രവേശനം ലഭിക്കൂ എന്നും ഡിസ്ട്രിക്ട് സൺഡേസ്കൂൾ ഡയറക്ടർ ബ്രദർ സുനിൽ പി വർഗീസ് (മാവേലിക്കര), സെക്രട്ടറി ബ്രദർ ജോൺസൻ .ടി ( തിരുവനന്തപുരം), ട്രഷറർ ബ്രദർ ബിജു ഡാനിയേൽ ( എറണാകുളം) എന്നിവർ അറിയിച്ചു .




- Advertisement -
Comments are closed, but trackbacks and pingbacks are open.