ലഹരിക്കെതിരെ അണിനിരന്ന് പിസിഐ കോട്ടയം ജില്ലയും
വാർത്ത : അനീഷ് പാമ്പാടി - ജില്ല പബ്ലിസിറ്റി കൺവീനർ
കോട്ടയം: പെന്തക്കോസ് കൗൺസിൽ ഓഫ് ഇന്ത്യ (പിസിഐ) കോട്ടയം ജില്ലയുടെ നേതൃത്വത്തിൽ മണർകാട് മുതൽ പാലാ വരെ ലഹരിവിരുദ്ധ വാഹന റാലി നടത്തി. മണർകാട് നടന്ന ഉദ്ഘാടനത്തിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ടി വി തോമസിന്റ അധ്യക്ഷതയിൽ പ്രസിഡണ്ട് എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു.പാസ്റ്റർ ബിനോയ് ചാക്കോ ലഹരി വിരുദ്ധ സന്ദേശം നൽകുകയും, വൈസ് പ്രസിഡന്റ് കെ എം മാത്യു പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. പാസ്റ്റമ്മാരായ ജോൺ വർഗീസ്, അനീഷ് പാമ്പാടി, കുര്യൻ ജോർജ്, എ എൻ കുഞ്ഞുമോൻ തുടങ്ങിയവർ നേതൃത്വം കൊടുത്തു. പിസിഐ, പിഡബ്ല്യുസി ജില്ലാ യൂണിറ്റ് ഭാരവാഹികളും അംഗങ്ങളും വാഹന റാലിയിൽ പങ്കെടുത്തു.




- Advertisement -
Comments are closed, but trackbacks and pingbacks are open.