ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി അലുമിനി റിഫ്രഷർ കോഴ്സ് മെയ് 20 മുതൽ

KE NEWS DESK

മണക്കാല: ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയുടെ സ്ഥാപകദിനവുമായി ബന്ധപ്പെട്ട്, 2025 മെയ് 20, 21 തീയതികളിൽ അലുമിനി റിഫ്രഷർ ക്ലാസ്സുകൾ നടത്തപ്പെടുന്നു.

Equiping to Equip “ശക്തീകരിക്കു വാനായി ശക്തീകരിക്കുക” എന്ന പേരിലാണ് ഈ പ്രോഗ്രാം നടക്കുന്നത്. നമ്മുടെ ഇടയിൽ വർദ്ധിച്ചു വരുന്ന കുടുംബ പ്രശ്‌നങ്ങൾ, യുവജനങ്ങളുടെ പ്രശ്‌നങ്ങൾ എന്നിവ കൈകാര്യം ചെയ്യുവാൻ ദൈവദാസൻമാരെ പ്രാപ്‌തരാക്കുക എന്ന ലക്ഷ്യ ത്തോടെയാണ് ഈ ക്ലാസ്സുകൾ നടത്തപ്പെടുന്നത്. ക്രൈസ്ത‌വ കൗൺസലിംഗ് രംഗത്ത്
പ്രസിദ്ധരായ ദൈവദാസൻമാർ ക്ലാസ്സുകൾ നയിക്കുന്നു. ഇതോ ടൊപ്പം സംശയ നിവാരണത്തിനായി ചോദ്യങ്ങൾ ചോദിക്കുവാൻ അവസരങ്ങൾ ഉണ്ട്. അതോടൊപ്പം പാനൽ ചർച്ചകൾ തുടങ്ങിയവ ഈ പ്രോഗ്രാമിന്റെ പ്രത്യേകതകൾ ആണ്. എഫ്.റ്റി. എസ്സ്. അലുമിനി കളായ എല്ലാ ദൈവദാസീദാസൻമാരും മറ്റ് സമീപ സഭകളിലെ ദൈവദാസൻമാർക്കും കുടുംബമായി ഇതിൽ സംബന്ധിക്കാവുന്നതാണ്

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.