കെസിസി ക്ലർജി കമ്മിഷൻ പത്തനംതിട്ട ജില്ല സമ്മേളനം ഏപ്രിൽ 22 ന് മൈലപ്രയിൽ വെച്ച് നടക്കുന്നു.

പത്തനംതിട്ട: കേരള കൗൺസിൽ ഓഫ് ചർച്ചസ് ക്ലർജി കമ്മീഷൻ വൈദിക സമ്മേളനം 2025 ഏപ്രിൽ 22 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ 1 മണിവരെ മൈലപ്ര മാർ കുര്യാക്കോസ് ആശ്രമത്തിൽ വെച്ച് നടക്കുന്നു. മീറ്റിംഗിൽ ബീലിവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രപോലീത്ത അഭിവന്ദ്യ മോറൻ മോർ ഡോ. സാമുവൽ തിയോഫിലോസ് ഉദ്ഘാടനം നിർവഹിക്കുന്നു.

ക്ലാസ്സുകൾക്ക് കമാൻഡർ റ്റി. ഒ. ഏലിയാസ് നേതൃത്വം നൽകും. ബഹു കോന്നി എം. എൽ. എ അഡ്വ. കെ യു ജെനിഷ് കുമാർ, കെസിസി ജനറൽ സെക്രട്ടറി അഡ്വ.ഡോ പ്രകാശ് പി തോമസ് എന്നിവർ മുഖ്യതിഥികളാകുന്ന മീറ്റിംഗിൽ വിവിധ ക്രൈസ്തവ വിഷയങ്ങളുമായി ബന്ധപ്പെട്ട സെമിനാറുകൾക്ക് വൈദികർ നേതൃത്വം നൽകും.

പത്തനംതിട്ട ജില്ലയിലെ വിവിധ സഭകളിലെ വൈദികർ, റമ്പാച്ചൻമാർ, വികാരി ജനറൽ, കോർ എപ്പിസ് കോപ്പമാർ മീറ്റിംഗിൽ പങ്കെടുക്കുമെന്ന് കെ സി സി ക്ലർജി കമ്മീഷൻ ചെയർമാൻ റവ. എ ആർ നോബിൾ അറിയിച്ചു രജിട്രഷൻ രാവിലെ 9 മണിക്ക് അരംഭിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.