‘ദ ചോസൺ’ ബൈബിള്‍ പരമ്പരയിലെ ‘ലാസ്റ്റ് സപ്പർ’ ഭാഗം കേരളത്തില്‍ കൂടുതല്‍ തീയേറ്ററുകളിലേക്ക്
‘ദ ചോസൺ’ ബൈബിള്‍ പരമ്പരയിലെ അന്ത്യഅത്താഴം പ്രമേയമാക്കിയുള്ള ‘ലാസ്റ്റ് സപ്പർ’ ഭാഗം ഇന്ന് മുതൽ കേരളത്തില്‍ കൂടുതല്‍ തീയേറ്ററുകളിലേക്ക്. ആദ്യഘട്ടത്തില്‍ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ പിവിആര്‍, സിനിപൊളിസ് സ്ക്രീനുകളില്‍ മാത്രം പരിമിതപ്പെടുത്തിയായിരിന്നു ഷോ ക്രമീകരിച്ചത്. ജനശ്രദ്ധ നേടിയതോടെ കോഴിക്കോട്, തൃശൂര്‍ നഗരങ്ങളിലെ പിവിആര്‍, സിനിപൊളിസ് സ്ക്രീനുകളിലും പുതുതായി പ്രദര്‍ശനം ആരംഭിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ‘ബുക്ക്മൈഷോ’ ഓണ്‍ലൈന്‍ ബുക്കിംഗ് വ്യക്തമാക്കുന്നു.
യേശുവിന്റെ പീഡാനുഭവങ്ങള്‍ക്ക് മുന്നോടിയായി, ജെറുസലേമിലേക്കുള്ള യേശുവിന്റെ രാജകീയ പ്രവേശനം, ദേവാലയ ശുദ്ധീകരണം, യൂദാസിന്റെ വഞ്ചന, അന്ത്യ അത്താഴം എന്നിവ ഉൾപ്പെടെ പ്രമേയമാകുന്ന അഞ്ചാം സീസണിന്റെ പ്രദര്‍ശനം നാളെ പെസഹ വ്യാഴാഴ്ച മുതല്‍ ഈസ്റ്റര്‍ വരെ നടക്കും. എപ്പിസോഡ് രൂപത്തിലാണ് പ്രദര്‍ശനം. അതേസമയം ആദ്യഭാഗത്തില്‍ എന്തൊക്കെ പ്രമേയമാകുന്നുണ്ടെന്ന് വ്യക്തതയില്ല.
ക്രിസ്തുവിന്റെ പരസ്യജീവിതത്തെ കേന്ദ്രമാക്കി പൂര്‍ണ്ണമായും ക്രൌഡ് ഫണ്ടിംഗിലൂടെ നിര്‍മ്മിച്ച ദ ചോസണ്‍ ലോകത്ത് ഏറ്റവുമധികം ആളുകള്‍ കണ്ടിട്ടുള്ള പരമ്പരകളില്‍ ഒന്നാണ്. ഏതാണ്ട് 60 കോടി ആളുകളാണ് ഈ പരമ്പരയ്ക്കു പ്രേക്ഷകരായിട്ടുള്ളത്.




- Advertisement -
Comments are closed, but trackbacks and pingbacks are open.