ഐപിസി സൺഡേസ്കൂൾ ലഹരി വിരുദ്ധ റാലിയും സമ്മേളനവും 20ന്.
പത്തനംതിട്ട: സമൂഹത്തെ നശിപ്പിക്കുന്ന വിപത്തായ ലഹരിക്കെതിരെ ജനമനസാക്ഷി ഉണർത്തുവാൻ ഈസ്റ്റർ സന്ധ്യയിൽ കുട്ടികളുടെയും അധ്യാപകരുടെയും റാലിയും സമ്മേളനവും. ഐപിസി സൺഡേസ്കൂൾസ് അസോസിയേഷൻ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ റാലി 20ന് 4.30ന് സഭാ ആസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് ഐപിസി സഭ ജനറൽ ജോയിൻ്റ് സെക്രട്ടറി ഡോ. കാച്ചാണത്ത് വർക്കി ഏബ്രഹാം ഉദ്ഘാടനം ചെയ്യും. കോയിപ്രം പൊലിസ് ഇൻസ്പെക്ടർ ജി.സുരേഷ്കുമാർ ഫ്ലാഗ് ഓഫ് ചെയ്യും.
ഇരവിപേരൂർ, വള്ളംകുളം വഴി തിരുവല്ല നഗരം ചുറ്റി നഗരസഭ ഓപ്പൺ സ്റ്റേജിന് സമീപം സമാപിക്കും. സമാപനത്തോടനുബന്ധിച്ച് നഗരസഭ ഓപ്പൺ സ്റ്റേജിൽ നടക്കുന്ന ലഹരി വിരുദ്ധ സമ്മേളനം മാത്യു ടി.തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
സൺഡേസ്കൂൾ സ്റ്റേറ്റ് ജനറൽ സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലി അധ്യക്ഷത വഹിക്കും. തിരുവല്ല പൊലീസ് ഇൻസ്പെക്ടർ എസ്.സന്തോഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുക്കും.
നഗരസഭ വൈസ് ചെയർമാൻ ജിജി വട്ടശേരി തെരുവ് നാടകം ഉദ്ഘാടനം ചെയ്യും. മുൻ ചെയർപേഴ്സൺ ബിന്ദു ജയകുമാർ ലഹരിക്കെതിരെ കുട്ടികളോടൊപ്പം ബലൂൺ പറപ്പിക്കും. ക്രമീകരണങ്ങൾ പൂർത്തിയായതായി ജനറൽ സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലി അറിയിച്ചു.




- Advertisement -
Comments are closed, but trackbacks and pingbacks are open.