മേഖല സൺഡേ സ്കൂൾ ക്യാമ്പിന് അനുഗ്രഹീത സമപ്തി
പുനലൂർ: ഇന്ത്യ പെന്തകോസ്ത് ദൈവ സഭയുടെ പുത്രിക സംഘടനയായ സൺഡേ സ്കൂൾ അസോസിയേഷൻ കൊട്ടാരക്കര മേഖലയുടെ അവധികാല ക്യാമ്പ് Memitai 2K25 2025 ഏപ്രിൽ 16 ബുധൻ രാവിലെ 9.30 ന് കരവാളൂർ ഓക്ഫോഡ് സ്കൂൾ ഓഡിറ്റോറിയത്തിൽ ഐ.പി.സി സഭയുടെ സീനിയർ മിനിസ്റ്ററും മേഖല പ്രസിഡന്റ് ബഞ്ചമിൻ വർഗ്ഗീസ് ഉദ്ഘാടനം നിർവ്വഹിച്ച യോഗത്തിൽ സൺഡേ സ്കൂൾ പ്രസിഡൻ്റ് പാസ്റ്റർ ബിജുമോൻ കിളിവയൽ അധ്യക്ഷത വഹിച്ചു. റവ. ഡോ. രാജു എം തോമസ് തീം അവതരണം നടത്തുകയും പാസ്റ്റർ ജോസ് കെ എബ്രഹാം മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.
ഇവ സുജിത്ത് എം സുനിൽ, ഇവ ബിതിൻ ബിജു, സിസ്റ്റർ ലിനി, ഡോ ബിനു ആലുമുട്ടിൽ, പാസ്റ്റർ പി.കെ. ജോൺസൻ , എന്നിവർ വിവിധ സെക്ഷനുകളിൽ ക്ലാസുകൾ എടുത്തു. അധ്യാപകർക്കും രക്ഷകർത്തകൾക്കും വേണ്ടി നടത്തിയ സെക്ഷനുകളിൽ ബ്രദർ ജെയിംസ് ജോർജ്, ബ്രദർ ഫിന്നി പി. മാത്യു ബ്രദർ കെ.പി തോമസ് എന്നിവർ ക്ലാസുകൾ നയിച്ചു. മേഖല എക്സിക്യൂട്ടീവ് പാസ്റ്റന്മാരായ,ജിനു ജോൺ, ബ്രദർ എ അലക്സാണ്ടർ, ബ്രദർ ജേക്കബ് ജോൺ എന്നിവരും മേഖല കമ്മിറ്റി അംഗങ്ങളും അദ്ധ്യക്ഷന്മാരായിരുന്നു. രാത്രി യോഗത്തിൽ പാസ്റ്റർ ഷാജൻ എബ്രഹാമിന്റെ അധ്യക്ഷതയിൽ ഡോ. ഷിബു കെ. മാത്യു ദൈവവചനം സംസാരിച്ചു. സമപാന സമ്മേളനത്തിൽ പാസ്റ്റർ ബിജു ജോസഫിൻ്റെ അധ്യക്ഷതയിൽ പാസ്റ്റർ ജോൺ റിച്ചാർഡ് പ്രസംഗിക്കുകയും ബ്രദർ ഷിബിൻ ഗിലയാദ്, പാസ്റ്റർ സണ്ണി എബ്രഹാം എന്നിവർ ആശംസകൾ അറിയിച്ചു. 17 ന് വെകിട്ട് 4 മണിക്ക് ക്യാമ്പ് സമാപിച്ചു. മേഖലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും 400 ഓളം കുട്ടികളും 200 ഓളം അധ്യാപകരും ക്യാമ്പിൽ റജിസ്റ്റർ ചെയ്ത പങ്കെടുത്തു. വിവിധ സഭകളിലെ വിദ്യാർത്ഥികൾ ആരാധനയ്ക്ക് നേതൃത്വം നൽകി. ധാരളം കുഞ്ഞുങ്ങൾ ആത്മദിഷേകം പ്രാപിക്കുകയും സുവിശേഷ വേലയ്ക്കായി സമർപ്പിക്കുകയും ചെയ്തു. മേഖല സൺഡേ സ്കൂൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശാലമായ കമ്മിറ്റി ക്യാമ്പിൻ്റെ വിജയത്തിനയി അഹോരാത്രം പ്രവർത്തിച്ചു.




- Advertisement -
Comments are closed, but trackbacks and pingbacks are open.