ഉപ്പുതറ : ഇന്ത്യ പെന്തക്കോസ് ദൈവസഭ ഉപ്പുതറ സെന്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഐപിസി ഉപ്പുതറ സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ.വി വർക്കിയുടെ അധ്യക്ഷതയിൽ ശനിയാഴ്ച(12-4-25) രാവിലെ 10 മണി മുതൽ ഐപിസി ബഥേൽ ഉപ്പുതറ സഭയിൽ വച്ച് നടന്ന ജനറൽബോഡി മീറ്റിങ്ങിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പാസ്റ്റർ കെ വി വർക്കി( സെന്റർ മിനിസ്റ്റർ), പാസ്റ്റർ മോഹൻ സി. വർഗീസ്( വൈസ് പ്രസിഡന്റ്), പാസ്റ്റർ സുനിൽ വി. ജോൺ( സെക്രട്ടറി), ബ്രദ. മാണി തോമസ് ( ജോയിന്റ് സെക്രട്ടറി), ബ്രദ. എബിസൺ ഫിലിപ്പ് (ട്രെഷറർ), പാസ്റ്റർ ജെയിംസ് അലക്സാണ്ടർ( പബ്ലിസിറ്റി കൺവീനർ), പാസ്റ്റർ എം. ഐ ജോർജ്ജുകുട്ടി, പാസ്റ്റർ എൽ.ഫിലിപ്പ്, ബ്രദ. കെ. എ എബ്രഹാം, ബ്രദ. കനകരാജ്, ബ്രദ. റ്റി. റ്റി കുഞ്ഞുമോൻ( കമ്മറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
വരുന്ന വർഷം നടക്കുന്ന ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുകയും, 2026 ഫെബ്രുവരി 18 മുതൽ 22 വരെ സെന്റർ കൺവെൻഷൻ നടത്തപ്പെടുകയും ചെയ്യും.




- Advertisement -
Comments are closed, but trackbacks and pingbacks are open.