അഖിലേന്ത്യാ പെന്തകോസ്ത് ഐക്യവേദി (എ പി എ ) യുടെ 10-ാമത് വാർഷിക പ്രതിനിധി സമ്മേളനവും സുവിശേഷ റാലിയും നടന്നു.

തിരുവനന്തപുരം: പെന്തകോസ്ത് ഐക്യവേദി (എ പി എ ) യുടെ 10-ാമത് വാർഷിക പ്രതിനിധി സമ്മേളനവും സുവിശേഷ റാലിയും കാട്ടാക്കട കണ്ടലയിൽ വച്ചു നടത്തപെട്ടു. ഏപ്രിൽ 14-ാo തീയതി തൂങ്ങാംപാറ വിശ്വഭര ഓഡിറ്റോറിയത്തിൽ വച്ചു നടത്തപെട്ട സമ്മേളനത്തിൽ റവ.മത്തായി പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു. പ്രസ്തുത സമ്മേളനം എ പി എ ചെയർമാൻ റവ :കെ പി ശശി ഉദ്ഘാടനം ചെയ്തു.

10-ാമത് വാർഷികത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച സുവനീർ ബഹു :കാട്ടാക്കട എം ൽ എ അഡ്വ :ഐ. ബി സതീഷ് പ്രകാശനം ചെയ്തു. നിരവധി പെന്തക്കോസ്ത് സഭാ നേതാക്കന്മാർ, രാഷ്ട്രീയ സാമൂഹിക പ്രമുഖർ പങ്കെടുത്ത സമ്മേളനത്തിൽ ആത്മീയ ശുശ്രൂഷയിൽ 50 വർഷം തികച്ച ദൈവദാസന്മാരെയും മറ്റു പ്രവർത്തകരെയും ആദരിച്ചു. കൂടാതെ ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർക്കു ധനസഹായം വിതരണം ചെയ്തു.

റവ. പ്രഭ.റ്റി. തങ്കച്ചൻ മുഖ്യപ്രഭാഷണം നടത്തി. ചെയർമാൻ റവ. K. P. ശശി, പ്രസിഡൻ്റ് റവ. മത്തായി പുന്നൂസ് , ജനറൽ സെക്രട്ടറി റവ. ക്രിസ്ത്യൻ ജോൺ തുടങ്ങിയ ചീഫ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ അഡ്വൈസറി ആയിരുന്ന സമ്മേളനത്തിൻ്റെ സ്റ്റിയറിംഗ് കമ്മിറ്റിയുടെ ചെയർമാൻ റവ. ഷിമോൻ M. ഷൈൻ, ജനറൽ കൺവീനർ റവ. സനൽകുമാർ, കൺവീനർ റവ. റോയി ജോസഫ്, സെക്രട്ടറി പാ. രാജൻ പേയാട്, പ്രയർ കൺവീനേഴ്സ് പാ. K.ബാബു, പാ. ശിശുപാലൻ, പാ. പാപ്പച്ചൻ, വോളൻ്റിയർ ക്യാപ്റ്റൻ റവ. ജസ്റ്റിൻ ജോസ് എന്നിവർ പ്രവർത്തിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.