ശാരോൻ സൺഡേസ്കൂൾ ക്യാമ്പിന് അനുഗ്രഹ സമാപ്തി.
ചെങ്ങന്നൂർ: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേസ്കൂൾ അസ്സോസിയേഷൻ സണ്ടേസ്കൂൾ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമായി സംഘടിപ്പിച്ച ത്രിദിന നാഷണൽ ക്യാമ്പ് സമാപിച്ചു. ചെങ്ങന്നൂർ പുത്തൻകാവിലുള്ള SBS ക്യാമ്പ് സെന്റിൽ 2025 ഏപ്രിൽ 14 തിങ്കളാഴ്ച മുതൽ 16 ബുധൻ വരെയായിരുന്നു ക്യാമ്പ്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് സൺഡേസ്കൂൾ അസ്സോസിയേഷൻ ഡയറക്ടർ പാസ്റ്റർ സനു ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി തങ്കച്ചൻ കെ. ഉദ്ഘാടന സമ്മേളനത്തിൽ അദ്ധ്യക്ഷനായിരുന്നു.
ശാരോൻ ഫെലോഷിപ്പ് ചർച്ച് മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ പി. വി. ചെറിയാൻ മുഖ്യ സന്ദേശം നല്കി. CEM ജനറൽ പ്രസിഡന്റ് സാംസൺ തോമസ്സ്, പാസ്റ്റേർ മാത്യു വി ജേക്കബ്, സഭാ മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി ജെ തോമസ്, ബ്രദർ T O പൊടിക്കുഞ്ഞ്, ഏബ്രഹാം വർഗീസ്, എന്നിവർ ആശംസകൾ അറിയിച്ചു. ക്യാമ്പ് കോഓർഡിനേറ്റർ പാസ്റ്റർ സിജി ജോൺസൺ ക്യാമ്പ് നടപടി ക്രമങ്ങൾ വിശദീകരിച്ചു. ‘പ്രയോജനമുള്ളവരാകുക’ എന്നതായിരുന്നു ക്യാമ്പിന്റെ പ്രമേയം. തുടർന്ന് പാസ്റ്റർ ഏബ്രഹാം മന്ദമരുതി വിഷയാവതരണം നടത്തി.
ഇവാ. ഷാർലറ്റ് മാത്യു, പാസ്റ്റർ അനിൽകുമാർ ജോൺ, സിസ്റ്റർ രഞ്ചി സാം, സിസ്റ്റർ ഷിബി മാത്യു, റവ. ആൽബി തോമസ്, സിജോ ഫ്രാൻസിസ്, ഡോ.റൂബിൾ ജോസഫ് എന്നിവർ വിവിധ ക്ലാസ്സുകൾ നയിച്ചു. 12 വയസ്സുവരെയുള്ള കുട്ടികൾക്കായുള്ള ക്ലാസ്സുകൾക്ക് ‘ഷാലത്ത് മിനിസ്ട്രീസ്’ നേതൃത്വം കൊടുത്തു. ബൈബിൾ ക്ലാസ്സുകൾ, ടീച്ചിംഗ് ടെക്നിക്ക്, കരിയർ ഗൈഡൻസ്, കാത്തിരിപ്പുയോഗം, കൗൺസിലിംഗ് സെഷനുകൾ, സംഗീതാഭ്യസനം, താലന്തു പ്രദർശനം എന്നിവ ക്യാമ്പിന്റെ പ്രത്യേകതകളായിരുന്നു. പാസ്റ്റർ സ്റ്റാൻലി മാത്യുവും സംഘവും സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്കി. ആത്മീയ ചൈതന്യം പകരുന്ന ക്ലാസ്സുകളും സെഷനുകളും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഏറെ പ്രയോജനകരമായിരുന്നു. ക്യാമ്പിൽ പങ്കെടുത്ത 40 പേർ ആദ്യമായി ആത്മാഭിഷേകം പ്രാപിക്കുകയും 16 പേർ സുവിശേഷ വേലയ്ക്കായി സമർപ്പിക്കുകയും ചെയ്തു.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്കു നടന്ന സമാപന സമ്മേളനത്തിൽ സൺഡേസ്കൂൾ അസ്സോസ്സിയേഷൻ അസ്സോസിയേറ്റ് ഡയറക്ടർ പാസ്റ്റർ വിൻസന്റ് മാത്യു അധ്യക്ഷനായിരുന്നു. കൗൺസിൽ സെക്രട്ടറി പാസ്റ്റർ തോമസ്സ് യോഹന്നാൻ മുഖ്യ സന്ദേശം നല്കി. CEM ജനറൽ സെക്രട്ടറി പാസ്റ്റർ ടോണി തോമസ്സ്, പാസ്റ്റർ ജേക്കബ് ജോർജ്ജ്, സൺഡേസ്കൂൾ ട്രഷറാർ റോഷി തോമസ്സ് എന്നിവർ സംസാരിച്ചു. അദ്ധ്യാപകരും വിദ്യാർത്ഥികളുമായി അഞ്ഞൂറിലധികം പേർ ക്യാമ്പിൽ സംബന്ധിച്ചു.




- Advertisement -
Comments are closed, but trackbacks and pingbacks are open.