കാത്തിരിപ്പ് യോഗം മെയ് 26 മുതൽ

മാരാമൺ: ചർച്ച് ഓഫ് ഗോഡ്, കേരള സ്റ്റേറ്റ്, പ്രയർ ബോർഡിന്റെ ആഭിമുഖ്യത്തിൽ 3 ദിവസത്തെ “കാത്തിരിപ്പു യോഗം” സംഘടിപ്പിക്കുന്നു. മെയ് 26 മുതൽ 28 വരെ മുട്ടുമൺ ഐസിപിഎഫ് ക്യാമ്പ് സെൻ്ററിൽ വച്ച് നടക്കും. സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി ഉൽഘാടനം നിർവ്വഹിക്കും. പ്രശസ്തരായ ഉണർവ്വ് പ്രഭാഷകർ ആത്മീക ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. അനുഗൃഹീതരായ ഗായകർ ഗാനശുശ്രൂഷ നയിക്കും.

കൃപാവര ശുശ്രൂഷയിൽ ഒരുക്കപ്പെടാനും വർദ്ധിതമായ അഭിഷേകത്തോടെ ശോഭിക്കാനും ആത്മീക അധികാരവും വചന പരിജ്ഞാനവും പ്രാപിക്കാൻ ഉതകുന്ന ശുശ്രൂഷകൾ നടക്കും. പുതിയ സ്വർഗ്ഗീയ നിയോഗങ്ങൾ പ്രതീക്ഷിക്കുന്ന 200 പാസ്റ്റർന്മാർക്ക് മാത്രമാണ് അവസരം ലഭിക്കുക. രജിസ്ട്രേഷൻ ഫീസ് 500 രൂപയാണ്. താമസവും ഭക്ഷണവും ഉണ്ടായിരിക്കും. പ്രയർ ബോർഡ് ഡയറക്ടർ പാസ്റ്റർ അനീഷ് ഏലപ്പറയുടെ നേതൃത്വത്തിലുള്ള പ്രയർ ബോർഡ് യോഗങ്ങൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.