ശാരോൻ സൺഡേ സ്കൂൾ നാഷണൽ ക്യാമ്പ് ആരംഭിച്ചു.
ചെങ്ങന്നൂർ: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേസ്കൂൾ അസ്സോസിയേഷൻ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമായി സംഘടിപ്പിച്ച നാഷണൽ ക്യാമ്പ് ആരംഭിച്ചു. ചെങ്ങന്നൂരിനു സമീപം പുത്തൻകാവിലുള്ള SBS ക്യാമ്പ് സെന്ററിൽ ആരംഭിച്ച ക്യാമ്പ് സൺഡേസ്കൂൾ ഡയറക്ടർ പാസ്റ്റർ സനു ജോഫസ് ഉദ്ഘാടനം ചെയ്തു.
സൺഡേസ്കൂൾ ജനറൽ സെക്രട്ടറി കെ. തങ്കച്ചൻ ഉദ്ഘാടന സമ്മേളനത്തിൽ അദ്ധ്യക്ഷനായിരുന്നു. സഭാ മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ പി. വി ചെറിയാൻ മുഖ്യ സന്ദേശം നൽകി. പാസ്റ്റേഴ്സ് മാത്യു വി ജേക്കബ്, വി. ജെ തോമസ്, ബ്രദർ T O പൊടിക്കുഞ്ഞ്, ഏബ്രഹാം വർഗീസ്സ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് പാസ്റ്റർ ഏബ്രഹാം മന്ദമരുതി വിഷയാവതരണം നടത്തി. ഇവ. ഷാർലറ്റ് മാത്യു, സിസ്റ്റർ ഷിബിമാത്യു, എന്നിവർ വിവിധ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.
കുട്ടികൾക്കായുള്ള വിഭാഗത്തിന് ഷാലത്ത് മിനിസ്ട്രീസ് നേതൃത്വം നൽകി. പാസ്റ്റർ സ്റ്റാൻലി മാത്യുവും സംഘവും സംഗീത ശുശ്രൂഷ നിർവഹിച്ചു. അദ്ധ്യാപകരും വിദ്യാർത്ഥികളുമായി അഞ്ഞൂറോളം പേർ ക്യാമ്പിൽ സംബന്ധിക്കുന്നു. ഏപ്രിൽ 16 ബുധനാഴ്ച ഉച്ചയോടെ ക്യാമ്പ് സമാപിക്കും.




- Advertisement -
Comments are closed, but trackbacks and pingbacks are open.