ഏ ജി കായംകുളം സെക്ഷൻ കൺവൻഷന് അനുഗ്രഹീത സമാപ്തി
കായംകുളം :- അസംബ്ലിസ് ഓഫ് ഗോഡ് കായംകുളം സെക്ഷൻ കൺവൻഷൻ അനുഗ്രഹീതമായി സമാപിച്ചു.സെക്ഷൻ പ്രസ്ബിറ്റർ റവ. റ്റി വി പൗലോസ് അദ്ധ്യക്ഷത വഹിച്ചു. റവ. ഫിന്നി ജോസഫ് സങ്കീർത്തനം 85 വായിച്ചു. പാസ്റ്റർ ജോ തോമസ് മുഖ്യ സന്ദേശം നൽകി. യാക്കോബിന്റെ ലേഖനം ആസ്പദമാക്കി ദൈവവചനം ശുശ്രുഷിച്ചു.
സീനിയർ ശുശ്രുഷകൻ പാസ്റ്റർ രാജൻ എബ്രഹാം തിരുവത്താഴത്തെ കുറിച്ച് ഒരു ലഘു സന്ദേശം നൽകി. തിരുവത്താഴ ശുശ്രുഷകൾക്ക് പ്രസ്ബിറ്റർ റവ. റ്റി വി പൗലോസ് നേതൃത്വം നൽകി. സെക്ഷനിലെ 18 സഭകളിൽ നിന്ന് ശുശ്രുഷകന്മാരും 800 ലധികം വിശ്വാസികളും പങ്കെടുത്തു. ഹെവന്റലി ബീറ്റ്സ് കൊട്ടാരക്കര ആരാധനകൾ നയിച്ചു.




- Advertisement -
Comments are closed, but trackbacks and pingbacks are open.