ന്യൂ ഇന്ത്യാ ബൈബിൾ സെമിനാരി വിവിധ കോഴ്‌സുകൾക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
കഴിഞ്ഞ അൻപതു വർഷമായി ദക്ഷിണേഷ്യൻ സുവിശേഷവയലിലേക്കു വേലക്കാരെ വാർത്തെടുക്കുന്നതിൽ അതിപ്രധാന പങ്കു വഹിച്ചുകൊണ്ടിരിക്കുന്ന ന്യൂ ഇന്ത്യാ ബൈബിൾ സെമിനാരി പുതിയ അദ്ധ്യയനവർഷത്തിലേക്ക് സുവിശേഷവേലയ്ക്കും വചനപഠനത്തിനും സന്നദ്ധരും യോഗ്യരുമായ യുവതീയുവാക്കളെ ബൈബിൾ പഠനത്തിനായി ക്ഷണിക്കുകയാണ്.
ലോകമെമ്പാടും 8000-ലധികം കർത്തൃശുശ്രൂഷകർ ന്യൂ ഇന്ത്യാ ബൈബിൾ സെമിനാരിയുടെ പൂർവ്വവിദ്യാർത്ഥികളായിട്ടുണ്ട് എന്നത് ഇത്തരുണത്തിൽ ചാരിതാർഥ്യത്തോടെ ഓർക്കുന്നു.
M.Th (Pastoral Theology & Counselling – PTC, Holistic Child Development – HCD), M.Div, B.Th (Regular & Extension), Dip.Th തുടങ്ങിയ കോഴ്‌സുകൾക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.
അർഹരായ വിദ്യാർത്ഥികൾക്കു സ്കോളർഷിപ് നൽകുമെന്ന് ഡയറക്ടർ ഡോ. അലക്‌സാണ്ടർ ഫിലിപ്പ് ഉറപ്പുനൽകി. പുതിയ അദ്ധ്യയനവർഷം ജൂൺ 2-ന് ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ ഡോ. ജോൺ അലക്സ് അറിയിച്ചു.
കോഴ്‌സുകൾക്കു ചേരുവാൻ ബന്ധപ്പെടുക: 94001 32432, 62823 99199, 94954 35684




- Advertisement -
Comments are closed, but trackbacks and pingbacks are open.