ചൂരൽമലയിൽ ദുരിതബാധിതർക്ക് ഐ സി പി എഫിന്റെ കൈത്താങ്ങ്

വയനാട് : പ്രകൃതിദുരന്തം 2024 ജൂലൈ മാസം മുപ്പതാം തീയതി വയനാട് മേപ്പാടി പഞ്ചായത്തിലെ ചില സുന്ദര ഗ്രാമങ്ങളെ നിർദയം ഇല്ലാതാക്കിയപ്പോൾ, ആ ദേശത്തിലെ എല്ലാം നഷ്ടപ്പെട്ട ജനതയ്ക്കൊപ്പം അവരുടെ വേദനയിൽ പങ്കുചേരാൻ ഐ സി പി എഫ് സ്റ്റേറ്റ് കൗൺസിലും മുൻകൈ എടുത്തിരുന്നു. ഐസിപിഎഫ് ജനറൽ സെക്രട്ടറി ഡോ. ജെയിംസ് ജോർജ്, ജനറൽ ട്രഷറർ കെ ഐ മാത്യു, സ്റ്റേറ്റ് പ്രസിഡണ്ട് പ്രൊഫ. എം. കെ. ശമുവെൽ, സ്റ്റേറ്റ് സെക്രട്ടറി ഉമ്മൻ പി ക്ലമെൻസൻ എന്നിവരുടെ നേതൃത്വത്തിൽ സ്റ്റേറ്റ് മിഷൻ സെക്രട്ടറി ബോബു ഡാനിയേൽ, നെൽസൺ പി ജി എന്നിവർ കോഡിനേറ്റേഴ്സ് ആയി ദുരിതബാധിതർക്കായി ഒരു തുക സമാഹരിക്കുകയുണ്ടായി. അത് ഭക്ഷ്യ കൂപ്പൺ ആയി 2025 എപ്രിൽ പത്താം തീയതി മേപ്പാടി സിഎസ് ഐ ചർച്ച് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ അർഹത പെട്ടവർക്ക് വിതരണം ചെയ്‌തു. ബഹുമാന്യനായ എം.എൽ.എ .ടി. സിദ്ദീഖ് ഉദ്ഘാടനം നിർവഹിച്ചു. ബെന്നി അരിഞ്ചർമല, സുരേഷ് മേപ്പാടി, മണ്ഡലം പ്രസിഡന്റ് ജോയി മേപ്പാടി എന്നിവർ ആശംസകൾ അറിയിച്ചു. ദിനേശ് കുമാർ നന്ദി പറഞ്ഞു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.