വൈ പി ഇ കേരള സ്റ്റേറ്റ് പ്രവർത്തന ഉദ്ഘാടനവും ഡയാലിസിസ് കിറ്റ് വിതരണവും.

വാർത്ത: മീഡിയ ഡിപ്പാർട്ട്മെൻറ്

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ് വൈ പി ഇ യുടെ പ്രവർത്തന ഉദ്ഘാടനം മുളക്കുഴയിൽ നടന്നു. സ്റ്റേറ്റ് ഓവർസിയർ റവ. വൈ റെജി ഉത്ഘാടനവും ഡയാലിസിസ് കിറ്റ് വിതരണവും നടത്തി. വൈ പി ഇ സംസ്ഥാന പ്രസിഡൻറ് പാസ്റ്റർ മാത്യു ബേബി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബ്രദർ സജു സണ്ണി സ്വാഗതം പറഞ്ഞു.

അസിസ്റ്റൻറ് ഓവർസിയർ ഡോ. ഷിബു കെ മാത്യു, കൗൺസിൽ സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യു, ട്രഷറർ പാസ്റ്റർ ഷിജു മത്തായി,ജോയിന്റ് സെക്രട്ടറി പാസ്റ്റർ പി എ ജെറാൾഡ്, പാസ്റ്റേഴ്‌സ് വെൽഫെയർ ബോർഡ് ഡയറക്ടർ പാസ്റ്റർ സജി എബ്രഹാം, ഇവാഞ്ചലിസം ഡയറക്ടർ പാസ്റ്റർ സജി ജോർജ്, ഫീൽഡ് സെക്രട്ടറി പാസ്റ്റർ വൈ മോനി, ക്രെഡൻഷ്യൽ ഡയറക്ടർ പാസ്റ്റർ ഷൈജു ഞാറയ്ക്കൽ, പി ആർ ഒ പാസ്റ്റർ ജെ ജോസഫ്,ബിലിവേഴ്സ് ബോർഡ് സെക്രട്ടറി ബ്രദർ ജോസഫ് മറ്റത്തുകാല, ജോ.സെക്രട്ടറി ബ്രദർ അജി കുളങ്ങര തുടങ്ങിയവർ ആശംസ അറിയിച്ചു.

വൈ പി സ്റ്റേറ്റ് സെക്രട്ടറി ബ്രദർ സജു സണ്ണി, ജോയിൻറ് സെക്രട്ടറി പാസ്റ്റർ ഡെന്നിസ് വർഗീസ്, ട്രഷറർ പാസ്റ്റർ വൈജു മോൻ ഉൾപ്പെടെ 25 ബോർഡ് അംഗങ്ങളാണ് സംസ്ഥാന വൈ പി യുടെ സംസ്ഥാനതല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.