കിപ്സ് ലോകോത്തര നിലവാരത്തിലേക്ക് : വിദ്യാർത്ഥികൾ പഠന പര്യടനവുമായി യുഎഇ എമിരേറ്റ്സിൽ.
കൊട്ടാരക്കര : ലോക സ്കൂൾ ഉച്ചകോടിയിൽ ബെസ്റ്റ് ഓൾ റൗണ്ടർ സ്കൂളായി തെരഞ്ഞെടുക്കപ്പെട്ട കരിക്കം ഇന്റർനാഷനൽ പബ്ലിക് സ്കൂൾ (കിപ്സ് ) വിദ്യാർത്ഥി പ്രതിനിധികൾ പത്തു ദിവസത്തെ പഠന പര്യടനത്തിനായി ഷാർജയിൽ എത്തി. ഷാർജയിലെ സ്കൂളുകളിലെ പഠനത്തിനും പഠന മികവ് അവതരണത്തിനും പുറമെ
യുഎഇ യിലെ ഏഴു എമിരേറ്റ്സുകളിലെയും തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളും സംഘം സന്ദർശിച്ചു മേഖലയിലെ വിദ്യാർത്ഥികൾ, അധ്യാപകർ, വിദ്യാഭ്യാസ വിദഗ്ധർ എന്നിവരുമായും സംവദിക്കും.
ഷാർജ എമിരേറ്റ്സ് നാഷണൽ സ്കൂൾ ഡയറക്ടർ രവി തോമസിൻ്റെ ക്ഷണ പ്രകാരമാണ് യാത്ര. കിപ്സിലെ വിദ്യാർത്ഥികൾ ഇത്തരത്തിലുള്ള അന്താരാഷ്ട്ര പഠന യാത്രാ പരിപാടിയിൽ സംബന്ധിക്കുന്നത് ആദ്യമായാണ്. വരുംവർഷങ്ങളിലും രാജ്യാന്തര പഠന പരിപാടികൾ തുടരുമെന്ന് ഭാരവാഹികൾ പറഞ്ഞു. കിപ്സ് ചെയർമാൻ ഡോ. ഏബ്രഹാം കരിക്കം, വൈ. തങ്കച്ചൻ, ജെഫ്‌ന സാജൻ , ജെസ്ലിൻ ഹന്നാ റോയ് , ഹന്നാ സാജൻ, ജോഹിൻ ജിജു , നന്ദ കിഷോർ , ടെയിവിക് ആൻസൺ തോമസ് , എയ്താൻ ജോർജ് സാം, റോസമ്മ തങ്കച്ചൻ,ആൻ മേരി ഏബ്രഹാം എന്നിവരാണ് പങ്കെടുക്കുന്നത്.
22-ാം വർഷത്തിലേക്കു കടക്കുന്ന മികവിന്റെ കേന്ദ്രമായ കിപ്‌സിന് കഴിഞ്ഞ വർഷം ദുബായിൽ നടന്ന ലോക സ്കൂൾ ഉച്ചകോടിയിൽ വച്ച് ബെസ്ററ് ഓൾ റൗണ്ടർ സ്കൂൾ അവാർഡ് ലഭിച്ചിരുന്നു .എല്ലാ അധ്യായനവർഷവും മറ്റു രാജ്യങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ വിദഗ്ധർ സ്കൂൾ സന്ദർശിക്കുകയും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക ചെയ്തു വരുന്നു.




- Advertisement -
Comments are closed, but trackbacks and pingbacks are open.