സിജിഎം രജത ജൂബിലി സ്തോത്ര ശുശ്രൂഷ നടന്നു

പാലക്കാട്: എലപ്പുള്ളി, കൂളിയോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ചോസൻ ജനറേഷൻ മിനിസ്ട്രീസിന്റെ രജത ജൂബിലി സ്തോത്ര ശുശ്രൂഷയും പൊതുസമ്മേളനവും ഏപ്രിൽ നാലിന് സിജിഎം ഓഡിറ്റോറിയത്തിൽ നടന്നു. ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭ കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി സ്തോത്ര ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുകയും ജൂബിലി സന്ദേശം നൽകുകയും ചെയ്തു.

പാസ്റ്റർ വർഗീസ് മത്തായി അധ്യക്ഷത വഹിച്ചു. സിജിഎം സ്ഥാപക ചെയർമാൻ റവ. തങ്കച്ചൻ സി തോമസ്, സിസ്റ്റർ വത്സമ്മ തോമസ് എന്നിവർ സിജിഎമ്മിന്റെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ വിശദീകരിച്ചു. പാസ്റ്റർമാരായ എം വി മത്തായി, ഷാജി ഇടുക്കി, ഉമ്മൻ ജോൺ, ഫിന്നി വേലായുധൻ, സിപ്പി മാത്യു, പാർത്ഥസാരഥി, എലിസബത്ത് ടീച്ചർ, ചാർട്ടേഡ് അക്കൗണ്ടൻറ് കെ വി വേലായുധൻ, ഡോക്ടർ സുധോധനൻ എന്നിവർ പ്രസംഗിച്ചു. അഡ്വക്കേറ്റ് ജോർജ് വർഗീസ് സ്വാഗതവും എൻ പി വെങ്കിട്ടരാമൻ നന്ദിയും രേഖപ്പെടുത്തി.

ക്രിസ്തീയ സേവനത്തിൽ നിസ്തുലമായ വ്യക്തിമുദ്ര പതിപ്പിച്ച; ചർച്ച് ഓഫ് സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജിക്ക് റവ. തങ്കച്ചൻ സി തോമസും, ഇന്ത്യൻ പെന്തക്കോസ്തു ദൈവസഭയിലെ സീനിയർ സെൻറർ ശുശ്രൂഷകൻ പാസ്റ്റർ എം വി മത്തായിക്കു പാസ്റ്റർ വർഗീസ് മത്തായിയും പ്രത്യേക ജൂബിലി അവാർഡുകൾ നൽകി ആദരിച്ചു. സമൂഹത്തിൻ്റെ വ്യത്യസ്ത മേഖലകളിൽ നിസ്തുലമായ സംഭാവനകൾ നൽകിയ പ്രതിഭകളെയും പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു.

ഏപ്രിൽ മൂന്നാം തീയതി നടന്ന പാസ്റ്റേഴ്സ് കോൺഫറൻസിൽ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് അസിസ്റ്റൻറ് ഓവർസിയർ ഷിബു കെ മാത്യു പ്രസംഗിച്ചു. ഒന്നു മുതൽ മൂന്നു വരെ കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക പ്രോഗ്രാമുകൾ ഉണ്ടായിരുന്നു.
ബോയ്സ് ഹോം, ഗേൾസ് ഹോം, ടെക്നിക്കൽ സ്കൂൾ, ടൈലറിംഗ് സ്കൂൾ, ലീഡർഷിപ്പ് ട്രെയിനിങ് , കമ്പാഷൻ മിനിസ്ട്രി, ക്ലിനിക്, വെക്കേഷൻ ചിൽഡ്രൻസ് പ്രോഗ്രാം എന്നിവയാണ് സിജിഎമ്മിന്റെ പ്രധാന പ്രവർത്തനങ്ങൾ.

 

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.