ലെറ്റ്സി കൗൺസലിംഗ് സെൻ്റെറിൻ്റെ ബിരുദദാന ചടങ്ങ് നടന്നു.
കായംകുളം: ലെറ്റ്സി കൗൺസലിംഗ് സെൻ്റെറിൻ്റെ 2024-2025 അദ്ധ്യനവർഷത്തിൽ സെറാമ്പൂർ അംഗീകൃത ഡിസിപിസി (ഡിപ്ലോമ ഇൻ ക്ലിനിക്കൽ പാസ്റ്ററൽ കൗൺസലിംഗ്) പഠനം പൂർത്തിയാക്കിയവരുടെ ബിരുദദാന ചടങ്ങ് നടത്തി. സമൂഹത്തിലെ വ്യത്യസ്ത തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പതിനഞ്ച് വിദ്യാർഥികൾ കൗൺസലിംഗിൽ പ്രാവീണ്യം നേടി ബരുദാനന്തര ഡിപ്ലോമ കരസ്ഥമാക്കി.
ഈ കാലഘട്ടത്തിൽ കൗൺസലിംഗ് ആവശ്യങ്ങൾ വർദ്ധിച്ചു വരുന്നത് വിരൽ ചൂണ്ടുന്നത് സമൂഹത്തിൽ ക്രിസ്തു കൽപ്പനയായ സ്നേഹത്തിൻ്റെ അപര്യാപ്തതയാണ് എന്നും ഈ ബാച്ചിലെ 15 വിദ്ധ്യാർത്ഥികൾ മികവുറ്റവരും ഇന്ത്യയിലെ കുടുംബങ്ങൾ വ്യക്തികൾ എന്നിവയെ മനസ്സിലാക്കി പ്രവർത്തിക്കുവാൻ സജ്ജരാണന്നും കേരളത്തിലെ ആത്മഹത്യ, ലഹരി, കുടുംബതകർച്ച എന്നിവയ്ക്ക് തടയിടാൻ പ്രതിജ്ഞാബന്ധരാണെന്നും ലെറ്റ്സി ഡയക്റ്റർ റവ. സിനോജ് ജോർജ് അറിയിച്ചു.
ലെറ്റ്സി മുൻ റജിസ്റ്റ്റാർ റവ. സാം പി. മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ റജിസ്റ്റ്റാർ റവ. ആസാ എസ്. തോമസ് ബിരുദധാരികളെ പരിജയപെടുത്തി. വിദ്ധ്യാർത്ഥികളിൽ നിന്നും പാസ്റ്റ്ർ ഷിബു മാത്യു, സിസ്. മിനി മോനച്ചൻ എന്നിവരും റവ. ജോമോൻ ജേക്കബ്, പാസ്റ്റർ ഒ. കുഞ്ഞുമോൻ, ഒ. ജോർജ്കുട്ടി, സാം ഐസക്, സാംകുട്ടി ജോർജ് എന്നിവർ പ്രസംഗിച്ചു.




- Advertisement -
Comments are closed, but trackbacks and pingbacks are open.