സാമൂഹികബോധമുള്ള തലമുറക്കായുള്ള കരുതൽ വേണം: പാസ്റ്റർ കെ.എ.ഉമ്മൻ.
കാവുംഭാഗം: സാമൂഹികബോധമുള്ള തലമുറക്കായുള്ള കരുതലാണ് വിബിഎസ് പോലുള്ള പ്രവർത്തനങ്ങളെന്ന് പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ നാഷണൽ ആക്ടിങ്ങ് പ്രസിഡൻ്റ് പാസ്റ്റർ കെ.എ.ഉമ്മൻ പറഞ്ഞു. തിരുവല്ല വെസ്റ്റ് യുപിഎഫ് 19-ാം സംയുക്ത വിബിഎസിൻ്റെ ഉദ്ഘാടനം കാവുംഭാഗം ചർച്ച് ഓഫ് ഗോഡ് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പാസ്റ്റർ വി.വി.ജേക്കബ് അധ്യക്ഷത വഹിച്ചു. ജോജി ഐപ്പ് മാത്യൂസ്, തോമസ് കോശി, വി.പി.ജോൺ, ജോബിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.
പാട്ടും കൊറിയൊഗ്രഫിയും വചനവുമായി നാലു ദിനങ്ങൾ ആഘോഷമാക്കുകയാണ്. വിബിഎസ് 11ന് (വെള്ളി) സമാപിക്കും. 11ന് 1 മണിക്ക് സ്ഥലംമാറ്റം ലഭിച്ച പാസ്റ്റർമാർക്ക് യാത്രാമംഗളവും പുതിയ ചുമതലകളിലേക്ക് നിയമിതരായവർക്ക് അനുമോദനവും നൽകും.
തിരുവല്ല വെസ്റ്റ് യുപിഎഫ് 19-ാം സംയുക്ത വിബിഎസിൻ്റെ ഉദ്ഘാടനം കാവുംഭാഗം ചർച്ച് ഓഫ് ഗോഡ് ഹാളിൽ പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ നാഷണൽ ആക്ടിങ്ങ് പ്രസിഡൻ്റ് പാസ്റ്റർ കെ.എ.ഉമ്മൻ നിർവഹിക്കുന്നു. പാസ്റ്റർ വി.വി.ജേക്കബ്, ജോജി ഐപ്പ് മാത്യൂസ്, തോമസ് കോശി, വി.പി.ജോൺ, ജോബിൻ വർഗീസ് എന്നിവർ സമീപം.




- Advertisement -
Comments are closed, but trackbacks and pingbacks are open.