സിൽവർ ജൂബിലി പൂർവ്വ വിദ്യാർത്ഥി സംഗമം
പത്തനംതിട്ട : പത്തനാപുരം
ഒ ഐ റ്റി 1998 – 2000
ബാച്ച് കുമ്പഴ, മിഷൻ ഇന്ത്യ ട്രിനിറ്റി ചർച്ച് ഹാളിൽ വെച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി. പാസ്റ്റർ. ബിനോജ് ഊന്നുകൽ അധ്യക്ഷത വഹിക്കുകയും പ്രാർത്ഥിച്ച് യോഗം ആരംഭിക്കുകയും ചെയ്തു . ആരാധനയ്ക്കുശേഷം പാസ്റ്റർ.അജി എബ്രഹാം പ്രാർത്ഥിച്ചു . പാസ്റ്റർ സിജു സ്വാഗതം പറയുകയും, സജു കെ കെ ഒന്നാം സങ്കീർത്തനം വായിച്ച് പ്രബോധിപ്പിക്കുകയും ചെയ്തു . U S സിൽ നിന്ന് Zoom ൽകൂടെ മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് പാസ്റ്റർ ജെയിംസ് ജോർജ്ജും അധ്യാപകരുടെ ഭാഗത്തുനിന്നും വിൽജി ഉമ്മൻ സാറും ആശംസകൾ അറിയിച്ചു. സഭാ ശുശ്രൂഷ ചെയ്യുന്ന രണ്ട് ദൈവദാസന്മാർക്ക് സാമ്പത്തിക സഹായം നൽകുകയും പങ്കെടുത്ത എല്ലാ ദൈവദാസന്മാർക്കും പാസ്റ്റർ. ബിനോജ് ഊന്നുകൽ “പോരാളികളെ ഉണരുവി ൻ “എന്ന പുസ്തകം കൊടുക്കുകയും ചെയ്തു. വ്യക്തിപരമായി പരിചയം പുതുക്കുകയും , മധ്യസ്ഥ പ്രാർത്ഥനയ്ക്ക് പാസ്റ്റർ.കുര്യാക്കോസ് നേതൃത്വം നൽകുകയും ചെയ്തു .
പാസ്റ്റർ. എം സി തോമസ്, വിനോദ് സക്കറിയ തുടങ്ങിയവർ ദൈവവചനം ശുശ്രൂഷിച്ചു . പാസ്റ്റർ.അജി എബ്രഹാം കൃതജ്ഞത രേഖപ്പെടുത്തുകയും, പാസ്റ്റർ. കുര്യാക്കോസ് പ്രാർത്ഥിച്ച് ആശിർവാദം പറയുകയും ചെയ്തു .




- Advertisement -
Comments are closed, but trackbacks and pingbacks are open.