ശ്രീകണ്ഠാപുരം : ഐപിസി കാസറഗോഡ് സെന്റർ 14 മത് കൺവെൻഷൻ ഏപ്രിൽ 11 മുതൽ 13 വരെ ശ്രീകണ്ഠപുരം ടൗണിൽ വച്ച് നടക്കും. 11 ന് വൈകുന്നേരം സെന്റെർ .മിനിസ്റ്റർ. പാസ്റ്റർ സന്തോഷ് മാത്യു ഉത്ഘാടനം ചെയ്യും, പാസ്റ്റർ മാരായ സജു ചാത്തന്നൂർ, കെ.ജെ തോമസ് കുമളി, ബിജോയ് കുര്യാക്കോസ്. എന്നിവർ ദൈവവചനം ശുശ്രുഷിക്കും.
ഗാനശുശ്രുഷകൾ പാസ്റ്റർ ദാനിയേൽ നീലഗിരി, Dr ജോൺസൺ v മാത്യു ബാംഗ്ളൂർ എന്നിവരുടെ നേതൃത്വത്തിൽ നടക്കും.
12 ന് രാവിലെ മാസയോഗവും, 2 മണിമുതൽ സഹോദരി സമാജം, സൺഡേസ്കൂൾ വാർഷികവും, 4 മണിമുതൽ വർദ്ധിച്ചു വരുന്ന ലഹരിയുടെ ഉപയോഗത്തിനെതിരെ യുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധസന്ദേശ സുവിശേഷ റാലിയും ഉണ്ടായിരിക്കും.
ഞായറാഴ്ച രാവിലെ 9 മണിമുതൽ സംയുക്ത ആരാധനയും നടക്കും. രാത്രിയിലെ മീറ്റിങ്ങുകൾ ശ്രീകണ്ടാപുരം ബെസ്റ്റാന്റിന് സമീപമുള്ള ഓപ്പൺ സ്റ്റേഡിയത്തിലും, പകൽ മീറ്റിങ്ങുകൾ റോയൽ ഓഡിറ്റോറിയത്തിലും നടക്കും.



- Advertisement -
Comments are closed, but trackbacks and pingbacks are open.