ഇടയ്ക്കാട് കൺവെൻഷന് ഇന്ന് തുടക്കം.

ഇടയ്ക്കാട് : നാലാമത് ഇടയ്ക്കാട് കൺവൻഷൻ ഇന്ന് (ഏപ്രിൽ 3) തുടക്കമാകും. ഇടയ്ക്കാട് വടക്ക് ഇമ്മാനുവൽ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്ന വാർഷിക കൺവൻഷൻ ഏപ്രിൽ 5 ശനിയാഴ്ച സമാപിക്കും. എല്ലാദിവസവും വൈകിട്ട് 6 മുതൽ 9 വരെയാണ് സമയം.അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ സി വൈ തങ്കച്ചൻ ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ വർഗീസ് ജോഷുവ മുഖ്യ സന്ദേശം നൽകും.

പാസ്റ്റർ സുനിൽ സോളമന്റെ നേതൃത്വത്തിലുള്ള ഡിവൈൻ ഹാർപ്പ് സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. രണ്ടാം ദിനമായ വെള്ളിയാഴ്ച സുവിശേഷകൻ വിൻസന്റ് ചാർലിയും, ശനിയാഴ്ച പാസ്റ്റർ തോമസ് ഫിലിപ്പ് വെൺമണിയും മുഖ്യ സന്ദേശകരായി എത്തും. 50 വർഷം പിന്നിട്ട ഇടയ്ക്കാട് സ്വദേശികളായ ശുശ്രൂഷകന്മാർക്ക് രണ്ടാം ദിനം ആദരവ് നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.