IPC ചിറയിൻകീഴ് സെന്റർ മാസയോഗവും ആൽഫ ബൈബിൾ കോളേജ് ഗ്രാജുവേഷനും.
തിരുവനന്തപുരം :- ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ചിറയിൻകീഴ് സെന്റർ കഴിഞ്ഞ കാൽ നൂറ്റാണ്ടായി കർത്തൃ ശുശ്രൂഷയിൽ വർദ്ധിച്ചുവരുന്നു. അതിൽ മുഖ്യനിരയിൽ പങ്കുവഹിക്കുന്ന ഒരു ആത്മീയ സ്ഥാപനമാണ് ആൽഫ ബൈബിൾ കോളേജ്, അനേക ദൈവദാസന്മാരെ ഭാരത സുവിശേഷീകരണത്തിനായി പ്രാപ്തരാക്കിയ ഈ സ്ഥാപനം ചെറിയ ആരംഭങ്ങളെ തുച്ഛീരിക്കാത്ത ദൈവം ചെറുതായി തുടങ്ങിയ പ്രവർത്തനത്തെ ഇത്രത്തോളം വിശാലതയിലേക്ക് അഥവാ കോളേജ് നിലവാരത്തിലേക്ക് കൊണ്ടുവരുവാൻ സർവ്വശക്തനായ ദൈവം സഹായിച്ചു.
എല്ലാ ഞായറാഴ്ചയും 3 മണി മുതൽ 6 മണി വരെ ഐ പി സി ഹെബ്രോൺ വട്ടപ്പാറ സഭയ്ക്കു മുകളിലായി ക്രമീകരിച്ചിരിക്കുന്ന ക്ലാസ് റൂമുകളിൽ ദൈവവചന പഠനം തുടർന്നുകൊണ്ടിരിക്കുന്നു. ഓഫ്‌ലൈൻ,ഓൺലൈൻ ക്ലാസുകൾ ഇവിടെ ലഭ്യമാണ്.


- Advertisement -
Comments are closed, but trackbacks and pingbacks are open.