വൈദികരെ ആക്രമിച്ചവർക്കെതിരെ അടിയന്തര നടപടി ഉണ്ടാകണം : നാഷണൽ ക്രിസ്ത്യൻ മൂവ്മെൻറ്

പത്തനംതിട്ട : മധ്യപ്രദേശിലെ ജബൽപൂരിൽ വൈദികരെ മർദ്ദിച്ച സംഭവത്തിൽ അടിയന്തര നടപടി ഉണ്ടാകണമെന്ന് നാഷണൽ ക്രിസ്ത്യൻ മൂവ്മെൻറ് ഫോർ ജസ്റ്റിസ് (എൻ സി എം ജെ) സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും എൻ സി എം ജെ ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡൻറ് ഡോ. പ്രകാശ് പി തോമസ് യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പാസ്റ്റർ തോമസ് എം പുളിവേലിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട്, ട്രഷറർ റവ. ഡോ. എൽ. ടി. പവിത്ര സിംഗ്, അഡ്വൈസറി കൗൺസിൽ അംഗങ്ങളായ ഫാ. പി. എ. ഫിലിപ്പ്, ഫാ. ബെന്യാമീൻ ശങ്കരത്തിൽ, ഫാ. ജോണിക്കുട്ടി, പാസ്റ്റർ ഉമ്മൻ ജേക്കബ്, ഷിബു കെ. തമ്പി, കോശി ജോർജ്, അനീഷ് തോമസ് എന്നിവർ പ്രസംഗിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.