ആത്മപകർച്ച സെമിനാർ, ഏപ്രിൽ 04നും, 11നും ദുബായിൽ.

ദുബായ് : ക്രൈസ്തവ കൈരളിയിൽ പ്രസിദ്ധി ആർജ്ജിച്ച ഐപിജി റാന്നി ആത്മപകർച്ച സെമിനാറിന് ദുബായ് കരാമ വേദിയാകുന്നു. പെനിയേൽ ഇന്റർനാഷണൽ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിത്തിൽ ഏപ്രിൽ 04നും, ഏപ്രിൽ 11നും വെള്ളിയാഴ്ചകളിൽ ദുബായ് കരാമയിൽ വച്ചാണ് പ്രസ്തുത മീറ്റിംഗ് നടക്കുക.

പാസ്റ്റർ ഗ്ലാഡ്‌സൺ വർഗീസ് നേതൃത്വം നൽകും. ഐപിജി ഡയറക്റ്റർ പാസ്റ്റർ സുനി ഐക്കാട് മുഖ്യ പ്രസംഗികനായിരിക്കും.രണ്ടു ദിവസങ്ങളായി ക്രമീകരിച്ചിരിക്കുന്ന സെമിനാറിന്റെ ആദ്യ സെക്ഷൻ ഏപ്രിൽ 04, വെള്ളിയാഴ്ച വൈകുന്നേരം 7.30 മുതലും രണ്ടാം ഭാഗം ഏപ്രിൽ 11, വെള്ളിയാഴ്ച വൈകിട്ട് 7.30 മുതലും, കരാമയിലെ സുൽഫി മീഡിയ ഇവന്റ്സ് ആൻഡ് പാർട്ടി ഹാളിൽ വെച്ചാണ് ക്രെമികരിച്ചിരിക്കുന്നത്. ഈ സെമിനാറുകളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന അഡ്രസ്സിൽ എത്തിച്ചേരാവുന്നതാണ്.
No 204, II Floor, B Block, Arenco Building
Sulfi Media Events & Party hall, 20 B Street, Fish Market Road. Al Karama Dubai

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.