അസംബ്ലീസ് ഓഫ് ഗോഡ് അടൂർ സെക്ഷൻ കൺവൻഷൻ ഇടയ്ക്കാട് ശാലേം എ.ജി. ഗ്രൗണ്ടിൽ ഏപ്രിൽ 30 മുതൽ മെയ് 4 വരെ
ഇടയ്ക്കാട്: അസംബ്ലീസ് ഓഫ് ഗോഡ് അടൂർ ഇടയ്ക്കാട് ശാലേം എ.ജി. ഗ്രൗണ്ടിൽ
ഏപ്രിൽ 30 മുതൽ മെയ് 4 വരെ നടക്കും.
അടൂർ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ജോസ് ടി.ജോർജ് ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ സഭാ ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ ടി.ജെ.സാമുവേൽ, ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ്, ഡോ.കെ.മുരളീധർ, പാസ്റ്റർ വർഗീസ് ഏബ്രഹാം (രാജു മേത്രയിൽ) എന്നിവർ പ്രസംഗിക്കും.
ഏപ്രിൽ 30 ബുധൻ മുതൽ മെയ് 3 ശനി വരെ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ പൊതുയോഗങ്ങൾ നടക്കും. മെയ് 2 വെള്ളി പകൽ 10 മുതൽ 1 വരെ പവർ കോൺഫറൻസും മെയ് 3 ശനി പകൽ 10 മുതൽ 1 വരെ സി.എ- സൺഡേസ്കൂൾ സമ്മേളനവും നടക്കും. മെയ് 4 ഞായർ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കുന്ന പൊതുസഭായോഗത്തോടെ കൺവൻഷൻ സമാപിക്കും. സെക്ഷൻ എ ജി ക്വയർ ഗാന ശുശ്രുഷ നയിക്കും.
കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ എസ്.ഷാജി ബ്രദർ ജയിംസ് എന്നിവരെ ബന്ധപ്പെടുക.


- Advertisement -
Comments are closed, but trackbacks and pingbacks are open.