പി.ജെ. ഡേവിഡ് സാറിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
കൊട്ടാരക്ക : ദൈവകൃപയുടെ വരപ്രസാദമായി ഉദാത്തമായ ജീവിത ദർശനം കൊണ്ട് ഒരു കാലഘട്ടത്തെ ധന്യമാക്കി കഴിഞ്ഞ ദിവസം നിര്യാതനായ, മാർത്തോമ്മാ സഭയുടെ അത്മായ നേതാവ് പി.ജെ. ഡേവിഡ് സാറിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി.എല്ലാവരെയും ചേർത്ത് പിടിച്ച് സമുന്നതമായ ജീവിത മാതൃക കൊണ്ട് ആയിരങ്ങളെ തന്നിലേക്ക് ആകർഷിച്ച നൂറുകണക്കിന് സണ്ടേസ്കൂൾ ,യുവജനസഖ്യം ശിഷ്യൻമാരും സമൂഹത്തിൻറെ നാനാതുറയിൽപ്പെട്ട ഒട്ടനവധി പേരും വൈദീകരും ഡേവിഡ് സാറിന്റെ ദീപ്തമായ ഓർമ്മകൾക്ക് മുന്നിൽ ആദരപൂർവ്വം പ്രണാമമർപ്പിച്ചു.
പ്രവർത്തനമണ്ഡലമായിരുന്ന മാർത്തോമ്മാ എപ്പിസ്ക്കോപ്പൽ ജൂബിലിമന്ദിരം,പൂക്കോയിക്കൽ ഭവനം, കൊട്ടാരക്കര മർത്തോമ്മാ വലിയപള്ളി എന്നിവടങ്ങളിൽ അന്തിമോപചാരം അർപ്പിക്കാൻ ആയിരങ്ങളാണ് എത്തിയത്. ഡോ. യൂയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത,ഡോ. ഐസക്ക് മാർ പീലക്സിനോസ് , ഡോ.തോമസ് മാർ തിമോഥിയോസ്, ഡോ.തോമസ് മാർ തീത്തോസ്,വികാരി ജനറൽമാർ ,വിവിധ സഭകളിലെ വൈദികർ നേതൃത്വം നൽകി. കർദ്ദിനാൾ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവാ, ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ബിഷപ്പ് ഡോ. ഉമ്മൻ ജോർജ്, ബിഷപ്പ് ഡോ. പൊന്നു മുത്തൻ, മന്ത്രി കെ.എൻ. ബാലഗോപാൽ,ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ,എംപിമാരായ കൊടിക്കുന്നിൽ സുരേഷ്,ആന്റോ ആന്റണി ,എംഎൽഎമാരായപി.സി വിഷ്ണു നാഥ്, മാത്യു.ടി.തോമസ്, ജില്ലാ കളക്ടർമാരായ എൻ.ദേവിദാസ്, അലക്സ് തോമസ്,ഹൗസിംഗ് കമ്മീഷണർ ഷീബ ജോർജ് തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. ഡോ.തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത, ബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ്, ഡോ.എബ്രഹാം മാർ പൗലോസ്,ജോസഫ് മാർ ബർണബാസ്,ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് , ജോസഫ് മാർ ഇവാനിയോസ്, സഖറിയാസ് മാർ അപ്രേം, ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി, ഗുരുരത്നം ജ്ഞാന തപസ്സി, മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, മന്ത്രിമാരായ കെ.രാജൻ, പി.പ്രസാദ് റോഷി അഗസ്റ്റിൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,മുൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ തുടങ്ങിയവർ അനുശോചനം അറിയിച്ചു. ഊഷ്മളമായ സൗഹൃദം മുഖമുദ്രയാക്കിയ സമാനതകളില്ലാത്ത നേതൃപാടവത്തിന്റെ നേർക്കാഴ്ചയായിരുന്ന കാലത്തിന് മുമ്പേ നടന്ന കർമ്മയോഗി ഡേവിഡ് സാറിന്റെ നിര്യാണത്തോടെ ഒരു യുഗത്തിന് അന്ത്യമാകുന്നുവെങ്കിലും വരുംതലമുറയ്ക്ക് മാതൃകയാക്കുവാൻ ഒട്ടനവധി സാക്ഷ്യ മാതൃകകൾ ദൈവകൃപയുടെ വരപ്രസാദമായി അവശേഷിപ്പിച്ചാണ് കടന്നുപോക്ക്.


- Advertisement -
Comments are closed, but trackbacks and pingbacks are open.