നെല്ലിക്കുന്നം ഐപിസി ചർച്ച് വിബിഎസും ലഹരിവിരുദ്ധ ക്ലാസുകളും നാളെ മുതൽ

നെല്ലിക്കുന്നം: ഐ പി സി എബനേസർ സഭയുടെ നേതൃത്വത്തിൽ വിബിഎസും ലഹരിവിരുദ്ധ ക്ലാസുകളും മാർച്ച് 31 തിങ്കൾ മുതൽ ഏപ്രിൽ 4 വെള്ളി വരെ നടക്കും. ചൈൽഡ് ഇവാഞ്ചലിസം, കൗൺസിലിംഗ് മേഖലകളിൽ പ്രാവീണ്യമുള്ള വിദഗ്ദ്ധർ സംഘടിപ്പിക്കുന്ന ഗെയിമുകൾ, ക്ലാസുകൾ, പാട്ടുകൾ, സ്‌കിറ്റുകൾ, കൗൺസിലിംഗ്, പപ്പറ്റ് ഷോ തുടങ്ങിയവ ഉണ്ടായിരിക്കും. സഭയുടെ പുത്രികാ സംഘടനകളായ പിവൈപിഎ, സൺഡേ സ്‌കൂൾ, സോദരി സമാജം എന്നിവ സംഘടിതമായി നേതൃത്വം നൽകും എന്ന് കോർഡിനേറ്റർ ഡോ. അലൻ പള്ളിവടക്കൻ അറിയിച്ചു.

 

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.