ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തി

ഇടുക്കി: പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ (പി സി ഐ) ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സന്ദേശയാത്ര നടന്നു. മാർച്ച് 29 ശനി രാവിലെ 9 മണിക്ക് കട്ടപ്പനയിൽ നിന്ന് ആരംഭിച്ച യാത്ര കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വി പി ജോൺ ഉദ്ഘാടനം ചെയ്തു. തുടർന്ന് കാഞ്ചിയാർ പഞ്ചായത്തിലെ നരിയമ്പാറ, പള്ളിക്കവല, ലബ്ബക്കട, അയ്യപ്പൻകോവിൽ പഞ്ചായത്തിലെ മാട്ടുക്കട്ടയിലും ഉപ്പുതറ പഞ്ചായത്തിലെ ഉപ്പുതറയിലും ഏലപ്പാറ പഞ്ചായത്തിലെ ഏലപ്പാറയിലും യാത്രയുടെ ഭാഗമായി സന്ദേശയാത്രയെത്തി. വൈകുന്നേരം 5.30 ന് പീരുമേട് പഞ്ചായത്തിലെ കുട്ടിക്കാനത്ത് നടന്ന സമാപന സമ്മേളനം യുവജന കമ്മീഷൻ ഇടുക്കി ജില്ലാ കോർഡിനേറ്റർ ശ്രീ അനൂപ് മഹാരാജാസ് ഉദ്ഘാടനം ചെയ്തു. പി സി ഐ സംസ്ഥാന സെക്രട്ടറി പാസ്റ്റർ ജിജി തേക്കുതോട് സമാപന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ഇടുക്കി ജില്ലാ കമ്മിറ്റി പ്രസിഡണ്ട് പാസ്റ്റർ ഷാജി ഇടുക്കി, വൈസ് പ്രസിഡണ്ടുമാരായ പാസ്റ്റർ ടോം തോമസ്, പാസ്റ്റർ സന്തോഷ് ഇടക്കര, സെക്രട്ടറി പാസ്റ്റർ രതീഷ് ഏലപ്പാറ, ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ ജെയിംസൺ അടിമാലി, ട്രഷറർ പാസ്റ്റർ സുനിൽ വി ജോൺ വടുതല ജില്ലാ കമ്മിറ്റി അംഗങ്ങളായ ബ്രദർ മുകേഷ് ഉണ്ണി, ബ്രദർ ജിതിൻ ജോസ്, തുടങ്ങിയവർ വിവിധ ഇടങ്ങളിൽ നേതൃത്വം നൽകി സന്ദേശങ്ങൾ അറിയിച്ചു. ബ്രദർ അലക്സ് കട്ടപ്പന, ബ്രദർ ജോസഫ് തൊടുപുഴ എന്നിവർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ കുട്ടിക്കാനത്ത് ലഹരിക്കെതിരെ പൊതുസമൂഹത്തെ സാക്ഷി നിർത്തി ദൃഢപ്രതിജ്ഞ എടുത്ത് മറ്റുള്ളവരെ കൂടി പ്രതിജ്ഞാബദ്ധരാക്കി തീർത്തു. വിവിധ ഇടങ്ങളിലായി നൂറുകണക്കിന് ആളുകൾ സന്ദേശം കേൾക്കുകയും ട്രാക്റ്റുകൾ കൈപ്പറ്റുകയും ചെയ്തു.

 

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.